Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]
വരുമ്പോൾ ആ ഓഡിറ്റോറിയം ഓർമ്മ വച്ചാൽ മതി...''
''താങ്ക്സ് ,അർജുൻ..''
''താങ്ക്സ് മാത്രമേയുള്ളു?>.......''
''പിന്നെന്താ ഇവിടെ വരെയുള്ള പെട്രോൾ കാശു വേണോ ,,?''
അവളുടെ കുസൃതി നിറഞ്ഞ ചോദ്യത്തിന് മറുപടിയായി ഞാൻ കൈ നീട്ടി ,പൂ പോലെ മൃദുലമായ ആ കൈകൾ കൊണ്ട് എന്‍റെ കയ്യിലൊന്ന് അമർത്തി ബസ് വരുന്നത് കണ്ടു അവളോടി...പാവം പെണ്ണ് ..ബസിനുള്ളിൽ കയറി അവൾ തിരിഞ്ഞു നോക്കിയപ്പോൾ കൈവീശി കാണിച്ചു ...ഇന്ന് കോളേജിലേക്ക് ചെല്ലാത്തതിൽ ചെറിയ നിരാശയുണ്ട് ..സാരമില്ല വൈകിട്ട് അവൾ വരുമ്പോഴേക്കും ഫ്രീയാകണം ..... ചിന്തിച്ചു കൊണ്ട് കാറ് തിരിക്കാൻ തുടങ്ങുമ്പോൾ ഫോൺ റിങ് ചെയ്തു .
''അർജുൻ ഞാൻ ഗൗരിയാ ,,''
''ആ ടീച്ചർ...''
''എനിക്ക് രാവിലെ കുറച്ചു നേരത്തേക്ക് നിന്‍റെ ഒരു സഹായം വേണമായിരുന്നു ..''
''അത് ടീച്ചർ....രാവിലെ കുറച്ചു തിരക്കുണ്ടായിരുന്നു...''
''സോറി അർജുൻ അത്യാവശ്യമാണ് ,എനിക്കൊരിടം വരെ പോകാനുണ്ട് ,,''
'' ടീച്ചർ ,രാവിലെ അഞ്ചു ചേച്ചിയുടെ കൂടെ ടൗണിൽ പോകാമെന്നു ഏറ്റതാണ് ,,''
''അത് സാരമില്ല ,ഞാൻ അഞ്ചുവിനെ വിളിക്കാം...''
പണി പാളി ,,,പോകാതിരിക്കാനാകില്ല, ഒരുമിച്ചു വർക്ക് ചെയ്യുന്നത് കൊണ്ട് ടീച്ചർ പറഞ്ഞാൽ ചേച്ചിക്ക് സമ്മതിക്കാതിരിക്കാനാകില്ല ,മാത്രമല്ല അന്നത്തെ വിഷയം കേസാക്കിയാൽ ഞാനും കുടുങ്ങും...ചേച്ചിയുടെ കാര്യമാണ് കഷ്ട്ടം ,പാവം ഇന്ന് ഒരുമിച്ചു കറങ്ങാൻ പോകുന്നതിന്റെ ആവേശത്തിലാണ് ...ഏതായാലും ടീച്ചർ വിളിക്കും മുന്നേ ചേച്ചിയോട് വിളിച്ചു കാര്യം പറയാം , എന്തെങ്കിലും പറഞ്ഞു ഒഴിയാൻ പറ്റിയാലോ ?
വേണ്ടി വന്നില്ല അതിനു മുന്നേ ചേച്ചി ഇങ്ങോട്ടു വിളിച്ചു...
''അർജുൻ ,ഗൗരി ടീച്ചർ വിളിച്ചിരുന്നോ ,''
''ഉം ,,എന്നോട്
💬 Comments
View all comments