Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]
കിടപ്പുണ്ട് അത് തന്നെയാകും ,,തെറ്റിയില്ല അത് അയാളുടെ നമ്പർ തന്നെ ,,ഭാഗ്യം കാൾ കിട്ടി.
''എന്താ അർജുൻ....''
ഞാൻ ഇപ്പോഴത്തെ അവസ്ഥ ഒറ്റ ശ്വാസത്തിൽ പുള്ളിയോട് പറഞ്ഞു...
''ആ പള്ളിയുടെ മുന്നിൽ ഒരു കുരിശുപള്ളി കൂടിയില്ലേ ,,''
''ഉണ്ട് ,,അവിടെയാണ് ഞാൻ ബൈക്ക് വച്ചതു ''
''പേടിക്കേണ്ട നിങ്ങൾ നിൽക്കുന്ന പള്ളിയുടെ പിന്നിൽ ശ്മശാനമുണ്ട് , അത് കടന്നാൽ ഒരു ചെറിയ തോട് കാണാം ,,അതിന്റെ സൈഡിലൂടെ സിമന്റ് ചെയ്ത നടപ്പാത നേരെ പോകുന്നത് നീ കഴിഞ്ഞ ദിവസം വന്ന കോളനിയിലേക്കാണ് ,,അവിടെ ചെന്ന് കത്രീനയെ കണ്ടാൽ മതി ,ഞാൻ ഇപ്പൊ തന്നെ വിളിച്ചു പറയാം...പറഞ്ഞു നിന്നു സമയം കളയേണ്ട വേഗം പൊയ്ക്കൊള്ളൂ ,,,..''
''അർജുൻ ദേ അവർ ? ''
ടീച്ചറുടെ പേടി നിറഞ്ഞ ശബ്ദം...നോക്കുമ്പോൾ അവർ ഞങ്ങൾ നിന്നിടത്തേക്കു കൈചൂണ്ടുന്നു ,,
''വാ...''
ഞാൻ ടീച്ചറുടെ കൈ പിടിച്ചു മുന്നോട്ടു കുതിച്ചു ,,പറഞ്ഞത് പോലെ ശ്മശാനത്തിനു സൈഡിലൂടെ ഒരു സിമന്റ് നടപ്പാത ,,,ഓട്ടത്തിനിടയിൽ ഇടയ്ക്ക് വഴിയിലെ ചെളിവെള്ളം കെട്ടിനിന്നതിൽ കാലുതെന്നി അവരൊന്നു വീണെങ്കിലും പെട്ടെന്ന് തന്നെ പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ചു മുന്നോട്ടു കുതിച്ചു , ടീച്ചർ കിതയ്ക്കുന്ന ഒച്ച കേൾക്കാം ,,,വക വയ്ക്കാതെ കൈപിടിച്ച് വലിച്ചു ഓടി ,,,അധികം പോകേണ്ടി വന്നില്ല ,കോളനിയിലെ വീടുകൾ കണ്ടപ്പോൾ ചെറിയ സമാധാനം ......ഓട്ടം നിർത്തി പിന്നിലേക്ക് നോക്കി ,ഇല്ല അവരെ കാണുന്നില്ല .
''അർജുൻ ഇതേതാ സ്ഥലം ,,''
കൈ വിട്ടതോടെ രണ്ടു കയ്യും കാൽമുട്ടിൽ കുത്തി കുനിഞ്ഞു നിന്നു കിതയ്ക്കുന്നതിടയിൽ ടീച്ചറുടെ മുറിഞ്ഞുള്ള ചോദ്യം...
''ഞാൻ കഴിഞ്ഞ
💬 Comments
View all comments