0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Author : sanju Read All Parts 9.3K

ദിവസം വന്ന കോളനിയാണ് ,,ഇവിടെ ഒരു വീട്ടിൽ തല്ക്കാലം സെഫായി ഇരിക്കാം ,,വാ.... ''

ഞാൻ മുന്നിൽ നടന്നു ,,ചില വീടുകളിൽ നിന്നു ആരൊക്കെയോ എത്തി നോക്കുന്നുണ്ട്.അപരിചിതരായതു കൊണ്ടാകും ,,കഴിഞ്ഞ ദിവസം വന്നതാണെങ്കിലും കത്രീനയുടെ വീട് ഏതാണെന്നു ഒരോർമ്മയും കിട്ടുന്നില്ല ,ഇതിലെയല്ലല്ലോ വന്നത് അത് കൊണ്ടാകും ,,ആരോടെങ്കിലും ചോദിക്കാമെന്ന് കരുതുമ്പോഴേക്കും അന്ന് കണ്ട അവരുടെ അനിയൻ വേഗത്തിൽ ഞങ്ങൾക്ക് നേരെ വരുന്നത് കണ്ടു..

''ദാ ഈ വഴി..''

എന്തെങ്കിലും ചോദിക്കും മുന്നേ അയാൾ സൈഡിലുള്ള ഒരു വീടിന്റെ മുറ്റത്തേക്ക് വിരൽ ചൂണ്ടി ,,

''നല്ല കോളാണല്ലോ നിന്‍റെ ചേച്ചിക്ക് ,,,''

രണ്ടാമത്തെ വീടിന്റെ മുറ്റം കടക്കുമ്പോൾ ഒരു പ്രായമായ സ്ത്രീ അയാളോട് ചോദിക്കുന്നത് കേട്ടു ,,അയാളെന്തോ പറയാനായി അവരുടെ അടുത്തേക്ക് നീങ്ങി...

''എയ് ഇവിടെ ,,''

നോക്കുമ്പോൾ കത്രീന കൈവീശുന്നു ,, അത് തന്നെ അവരുടെ വീട് ,,കഴിഞ്ഞ ദിവസം കണ്ട വേഷം തന്നെ ,,ടീച്ചറെ തിരിഞ്ഞു നോക്കുമ്പോൾ ആ പരിസരവും കത്രീനയേയും ഒക്കെ കണ്ടു ഓക്കാനം വരുന്ന മുഖഭാവത്തോടെ നിൽക്കുകയാണ്..

''സമയം കളയാതെ വേഗം അകത്തേക്ക് കേറി വാ ,,''

കത്രീന അകത്തേക്ക് കയറി വിളിച്ചു...ടീച്ചർ മടിച്ചു നിൽക്കുകയാണ് ,,

''ഇങ്ങോട്ടു വാ ...''

അൽപ്പം അധികാരത്തോടെ തന്നെ അവരുടെ കൈക്കു പിടിച്ചു വലിച്ചു അകത്തേക്ക് കയറി...അടുക്കളയാണ് ,,..

''ചേട്ടൻ ഇപ്പൊ വിളിച്ചതേയുള്ളൂ ,,ഒന്ന് രണ്ടു പാർട്ടികളുണ്ട് ഒന്നും വിചാരിക്കരുത് ടീച്ചറെ...''

ഇവക്കെങ്ങനെ മനസ്സിലായി കൂടെയുള്ളത് ടീച്ചറാണെന്നു ,,ഓ ബാലേട്ടൻ പറഞ്ഞു കാണും...

''ദാ ഇവിടെ..''

കത്രീന ഒരു വാതിലിൽ മുട്ടി ,,

''എന്താ ചേച്ചി

💬 Comments

View all comments