0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Author : sanju Read All Parts 9.3K

...''

ഉള്ളിൽ നിന്നൊരു ഒരു പെണ്ണിന്റെ ശബ്ദം..

''തുടങ്ങിയോടി ,,''

''അതെങ്ങനെ ചേച്ചി ,അയാളിപ്പോൾ വന്നതല്ലേയുള്ളു ,,പിന്നെ ഇല്ല കുറച്ചു നേരം വർത്തമാനം പറഞ്ഞിട്ട് തുടങ്ങാമെന്ന് കരുതി .''

''എന്നാൽ ഒരു കാര്യം ചെയ്യ് , നീ അപ്പുറത്തുള്ള കട്ടിലിലേക്കു മാറിക്കോ ,ഒരു പാർട്ടി കൂടിയുണ്ട് ,,''

''ഒരു രണ്ടു മിനിറ്റ് ചേച്ചി ,''

''തുടങ്ങിയിട്ടില്ലെങ്കിൽ പിന്നെന്തിനാടി രണ്ടു മിനിറ്റു ,,''

''ചേച്ചീടെ പാർട്ടിക്ക് മുട്ടി നിക്കുവാണെന്നു തോന്നുന്നല്ലോ ,,'

'അതൊക്കെ എന്തിനാ നീ നോക്കുന്നത് ഒന്ന് വേഗം മാറെടി...ഇല്ലെങ്കിൽ വേണ്ട നീ വാതിൽ തുറന്നെ ,,ആ കർട്ടൻ വലിച്ചിട്ടോ ,,''

''ഓ...''

ഉള്ളിൽ നിന്നു കതകിന്റെ കുറ്റി മാറ്റുന്ന ശബ്ദം ,, ഷാള് കൊണ്ട് മേൽഭാഗം മറച്ച ഒരു യുവതിയെ ഒരു മാത്ര ഒന്ന് കണ്ടു ,,

''ഒറ്റ മുറിയാ ,കുറച്ചു വലുതായതു പ്ലൈവുഡ് വച്ച് രണ്ടാക്കി തിരിച്ചതാ ,,...''

കത്രീന പറഞ്ഞപ്പോഴാണ് നോക്കിയത് ,ശരിയാണ് ഒറ്റമുറിയെ പ്ലൈവുഡ് ഒക്കെ വച്ച് വെച്ചു തിരിച്ചതാണ് ,,സൈഡിൽ കർട്ടനൊക്കെ ഇട്ടു മറച്ചിട്ടുണ്ട്

''അർജുൻ..''

ടീച്ചർ തോണ്ടി വിളിച്ചു ,,ഓടി വന്നു കയറിയിടത്തെ സെറ്റ് അപ്പ് കണ്ടു മുറിയിലേക്ക് കയറാതെ മടിച്ചു നിൽക്കുകയാണ്...

''തൽക്കാലം കുറച്ചു നേരത്തേക്കല്ലേ ടീച്ചർ ,,,,''

''എന്നാലും ,, ...''

''ടീച്ചറെ കുറച്ചു നേരത്തേക്ക് ഒന്ന് സഹിച്ചാൽ മതി ,,കോളനിയിലെ പിള്ളേരോട് അവര് പുറകേയുണ്ടോന്ന് നോക്കാൻ പറഞ്ഞിട്ടുണ്ട്..അവര് തിരിച്ചു വിളിക്കും വരെ കുറച്ചു നേരം ,,ഇവരെ നോക്കേണ്ട ,,ടൗണിലെ ആശുപത്രീലെ നേഴ്സാണ് ,പാവത്തിന് കിട്ടുന്ന ശമ്പളത്തേക്കാൾ കൂടുതലാ പഠിക്കാനെടുത്ത ലോണിന്റെ അടവ്.പിന്നെ ഇവിടുത്തെ ചെലവ്

💬 Comments

View all comments