Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]
തിരിച്ചു വരുന്നു.. ''കൊണ്ട് വിടണോന്നു സർ ചോദിക്കുന്നു..'' ''വേണ്ട ഞാൻ പോയി കൊള്ളാം , '' അവർ ചിരിച്ചു തലയാട്ടി ,പിന്നെ ഫോണെടുത്തു ആരുടെയോ നമ്പർ കുത്തി എന്നെ കടന്നു പോയി ,ഏതായാലും പ്രതീക്ഷിച്ച കുഴപ്പങ്ങളില്ല ..ആശ്വാസത്തോടെ ബൈക്ക് പാർക്ക് ചെയ്തിരിക്കുന്നതിനു അടുത്തേക്ക് നടക്കുമ്പോൾ ഫോൺ റിങ് ചെയ്തു ...ബാലേട്ടനാണ് . ''അർജുൻ നേരെ തിരിഞ്ഞു നോക്ക് , ഒരു വെള്ള ബെൻസ് കണ്ടോ , താക്കോൽ ബൈക്കിൽ വച്ചിട്ട് ഇങ്ങോട്ടു പോരെ ,നമുക്കിതിൽ പോകാം '' ''അപ്പൊ എന്റെ ബൈക്ക് ,?'' '' താക്കോൽ അതിൽ വച്ചേക്കു ,പിള്ളേര് കൊണ്ട് വന്നോളും , '' എന്‍റെ ബൈക്ക് വേറെ ആരെങ്കിലും കൊണ്ട് പോകുന്നതു അച്ഛനോ മറ്റോ കണ്ടാൽ പണിയാകും ,പക്ഷെ....ഇപ്പോഴത്തെ ഈ ഞാണിന്മേൽകളിൽയിൽ ആ റിസ്ക് എടുക്കുക തന്നെ...താക്കോൽ പറഞ്ഞ പോലെ ബൈക്കിൽ വച്ച് ബെൻസിനടുത്തേക്ക് നടന്നു...ബാലേട്ടൻ സ്ഥിരമായി ഇൻഡിക്ക ആണല്ലോ ,ഇതേതു ? ചിന്തിച്ചു നിൽക്കെ ഡോർ തുറക്കപ്പെട്ടു , ''വാ..ഇവിടെ നിന്ന് പെട്ടെന്ന് പോകണം ''.. ബാലേട്ടന്റെ പതിഞ്ഞ ശബ്ദം , അകത്തേക്ക് കയറി ഇരുന്നു കാറു മുന്നോട്ടു നീങ്ങിയപ്പോഴാണ് ഡ്രൈവിംഗ് സീറ്റിലെ ആളെ നോക്കിയത് , ഒരു സ്ത്രീയായാണ് ..... ,നല്ല പൊക്കവും ഒത്ത ശരീരവുമുള്ള കുലീനയായ ഒരു മധ്യവയസ്‌ക ..ഇതാരാണ് എന്ന ഭാവത്തിൽ ബാലേട്ടനെ നോക്കി .. ' ''ഇത് വാസുകി ,വാസുകി മാധവ് , എൻ ആർ ഐ ആണ് , ദേവമ്മയുടെ സുഹൃത്താണ് ,പിന്നെ വേറെയും കാര്യങ്ങളുണ്ട് പറയാം . '' ''ഹായ് ,അർജുൻ ....'' ഞാൻ
💬 Comments
View all comments