0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Author : sanju Read All Parts 4.8K

തൊഴുതു കാറിനു അടുത്ത് തന്നെ നിന്നു... ആലിലകളിൽ തഴുകിയെതുന്ന ചെറു കാറ്റും , ദീപപ്രഭയിൽ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രവുമൊക്കെ വല്ലാത്ത ശാന്തി മനസ്സിലേക്ക് നിറയ്ക്കുന്നു...കൃഷ്ണാ...നീ കാത്തു കൊള്ളണേ......മനസ്സ് മന്ത്രിച്ചു .. ''എന്താ പുറത്തു നിൽക്കുന്നത് ? കൃഷ്ണനോട് വല്ല പിണക്കവും ഉണ്ടോ ,, '' ക്ഷേത്ര ദർശനവും കഴിഞ്ഞു കയ്യിൽ പ്രസാദവുമായി ചിരിച്ചു കൊണ്ട് ഒരു സ്ത്രീ രൂപം മുന്നിലേക്ക് വന്നു , ഇത് ? ഇവരെ ഞാൻ എവിടെയോ ? വേറെ ......എവിടെയുമല്ല ഉച്ചയ്ക്ക് ബാലേട്ടനോടൊപ്പം കാറിലുണ്ടായിരുന്ന....?? ''വാസുകി മാഡം ഇവിടെ ?''... ''സമ്മതിച്ചു കേട്ടോ ഓർമ്മശക്തി ....ഈ വേഷത്തിൽ എന്നെ മനസ്സിലാകില്ലെന്നാ കരുതിയതു...'' കളിയായിട്ടാണെങ്കിലും അവർ പറഞ്ഞതിൽ കാര്യമുണ്ട് ,സെറ്റു സാരിയും , ഒതുക്കി വച്ച മുടിയും, നെറ്റിയിലെ ചന്ദനകുറിയുമൊക്കെ ,കാറിൽ വച്ച് കണ്ട ആളെയല്ല... ''ഞങ്ങടെ അമ്പലത്തിൽ എങ്ങനെ ? '' ''അതെന്താ എനിക്കിവിടെ വന്നു കൂടെ...'' '' അതല്ലാ... ....'' ''അർജുനെ ഡ്രോപ്പ് ചെയ്തു തിരിച്ചു പോകുമ്പേഴാ കൃഷ്‌ണന്റെ ഈ അമ്പലം കാണുന്നത്..ചെറുപ്പം മുതലേ കൃഷ്ണന്റെ അമ്പലം എവിടെ കണ്ടാലും കയറി പ്രാർത്ഥിക്കും...എന്റെ ഇഷ്ട്ട ദേവനാണെ കള്ളകൃഷ്ണൻ .ഒന്ന് കണ്ടപാടെ ഇവിടം എനിക്ക് ഭയങ്കര ഇഷ്ട്ടപ്പെട്ടു...വീട്ടിൽ പോയി കുളിച്ചു നേരെ തിരിച്ചു വന്നു...നോക്കേണ്ട ഒറ്റയ്‌ക്കെ ഉള്ളു...'' ഞാൻ അവരുടെ പിന്നാലെ വന്ന മധ്യവയസ്‌ക്കനെ നോക്കുന്നത് കണ്ടാകും .. അവർ കൂട്ടിച്ചേർത്തു... ''അർജുൻ എന്നും വരാറുണ്ടോ ഇവിടെ..'' ''വല്ലപ്പോഴും ,,,'' ''അതെന്താ ഇത്ര അടുത്തുണ്ടായിട്ടു വല്ലപ്പോഴും ? നല്ല അമ്പലം ,എനിക്കിഷ്ടമായി , കുറച്ചു നേരം പ്രാർത്ഥിച്ചപ്പോൾ തന്നെ മനസ്സിൽ നിന്നു ഭാരമൊഴിഞ്ഞ

💬 Comments

View all comments