Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]
പോലെ തോന്നുന്നു....'' ഞാനവർ പറയുന്നത് കേട്ട് ചെറുചിരിയോടെ നിന്നു ... ഭാവവും വർത്തമാനവും കണ്ടാൽ വർഷങ്ങളുടെ പരിചയമുള്ള പോലെയാണ് .. ''അർജുൻ ആരെയെങ്കിലും വെയിറ്റ് ചെയ്യുകയാണോ ? '' ''അമ്മയൊക്കെ തൊഴാൻ അകത്തേക്ക് പോയിട്ടിട്ടുണ്ട്..എന്തെ..?'' ''നിൽപ്പ് കണ്ടപ്പോൾ ഞാൻ കരുതി വല്ല ഗേൾ ഫ്രണ്ടിനെയും കാത്തിരിക്കുകയാണെന്ന്.'' ''എയ് അതൊന്നുമില്ല , '' ''എന്തില്ലെന്നു ഗേൾ ഫ്രൊണ്ടോ ,അതോ ?''... ''എയ് അങ്ങനൊന്നുമില്ല ...'' ''ഞാൻ വിശ്വസിച്ചു കേട്ടോ ,അർജുന്റെ പ്രായത്തിലുള്ളൊരു ആൺകുട്ടി ഗേൾ ഫ്രണ്ട് ഇല്ലെന്നൊക്കെ പറയുമ്പോൾ ...?....'' ഞാൻ മറുപടി പറയാതെ ചിരിച്ചു കൊണ്ട് നിന്നതേയുള്ളൂ ,അരുതെന്നു കരുതിയാലും കണ്ണുകൾ സമ്മതിക്കേണ്ടേ ,എന്ത് ഭംഗിയാണ് ഇവർ സെറ്റു സാരി ഉടുത്തിരുന്നത് കാണാൻ . ''അർജുൻ തിരക്കില്ലെങ്കിൽ ഒരഞ്ചു മിനിറ്റ് എനിക്ക് തരുന്നതിൽ വിരോധമില്ലല്ലോ , '' ''എയ്...അവര് വരാൻ കുറച്ചു സമയമെടുക്കും ,പ്രശ്നമില്ല '' ''എങ്കിൽ എന്‍റെ കാറിലിരുന്നാലോ , '' ''അത് ഇവിടെ തന്നെ.നിന്നാൽ പോരെ .'' ''പേടിക്കേണ്ട ഞാൻ തിന്നില്ല പോരെ...വാ ,'' ചുറ്റും നോക്കി അവർ അധികാരത്തോടെ കൈ പിടിച്ചു നടക്കുകയാണ്...ഭാഗ്യത്തിന് ആരും ശ്രദ്ധിക്കുന്നില്ല.എങ്കിലും... ''കേട്ടോ അർജുൻ ഞാനിങ്ങനെയാണ് , ദേഷ്യമില്ലല്ലോ അല്ലെ ,'' ''ഇല്ല മാഡം '' .. ''അർജുൻ ഈ മാഡം വിളി വേണ്ട കേട്ടോ നിന്റെ ,ഒരു ചേച്ചിയെ പോലെ കരുതിയാൽ മതി ...അപ്പോൾ മാറ്ററിലേക്ക് വരാം , ബാലേട്ടൻ പറഞ്ഞത് അനുസരിച്ചു നമ്മുടെ മുന്നിൽ മാക്സിമം നാലു ദിവസം മാത്രമാണുള്ളത് ...എന്ത് ചെയ്യാനാണ് പ്ലാൻ ,'' ''അവനാണ് എല്ലാത്തിനും കാരണം ,ആ അരുൺ ...അവനെ കൊല്ലണം
💬 Comments
View all comments