0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Author : sanju Read All Parts 4.8K

'' ''എങ്ങനെ ? '' ''എന്തെങ്കിലും വഴി തെളിയും '' ''ഹ ഹ കൊള്ളാം അവനെ പോലൊരു ബോൺ ക്രിമിനൽ നിന്നു തരുമെന്ന് കരുതുന്നുണ്ടോ ?''അർജുനറിയാമോ നാലഞ്ച് കൊല്ലമായി അവനെയൊന്നു കിട്ടാൻ കാത്തിരിക്കുകയാണ് ഞാൻ ..ഒരു തവണ പ്രഫഷണൽ കില്ലേഴ്‌സിനെ വച്ച് തീർക്കാൻ നോക്കിയതാണ് ..പക്ഷെ നടന്നില്ല ,പക്ഷെ ഇത്തവണ അവൻ രക്ഷപെടാൻ പാടില്ല .അങ്ങനെ വന്നാൽ എന്റെ മീനാക്ഷിയും മിഥുനും ...........ഇല്ല അത് സംഭവിക്കില്ല .. നമുക്കാദ്യം വേണ്ടത് ദേവമ്മയെ കാണുക എന്നതാണ് ..'' '' എങ്ങനെ ? അവിടെ വൈത്തിയുടെ ആളുകളാണ്...'' ''ശരി തന്നെ പക്ഷെ കണ്ടേ പറ്റു ...ആട്ടെ ഗായത്രി എന്താ പറഞ്ഞത് ? '' ''നമ്മളെ സഹായിക്കാമെന്ന്....'' ''വിളഞ്ഞ വിത്താണവൾ ,വിശ്വസിക്കാൻ വരട്ടെ.'' ''നേരത്തെ അറിയുമോ അവരെ ,?'' ''ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്....പിന്നെ ദേവമ്മയിൽ ഒരു പാട് കേട്ടറിഞ്ഞിട്ടുണ്ട്...'' ''ഒന്ന് ചോദിച്ചോട്ടെ നിങ്ങൾ ദേവമ്മയുടെ....? '' ''എന്‍റെ ചേച്ചിയാണ്...'' ''ങേ....പക്ഷെ അവർക്ക് അങ്ങനെയൊരു...'' ''ജന്മം കൊണ്ടില്ല ,പക്ഷെ അങ്ങനെ മാത്രമല്ലല്ലോ ബന്ധങ്ങൾ ഉണ്ടാകുന്നതു ? നാലഞ്ച് കൊല്ലം മുന്നേ ഞാൻ ഏറ്റവുമധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്‍തിരുന്നവർ എന്‍റെ ജീവൻ ഒരു ക്രിമിനലിനെ ഏൽപ്പിച്ചു , നീയറിയും ആ ക്രിമിനലിനെ ,അരുൺ തോമസ്...കൊല്ലും മുന്നേ........മൃഗത്തോട് പോലും ആരും ചെയ്യില്ല അങ്ങനെ ,,,അവസാനം പാതിയടഞ്ഞ കണ്ണുകളിലൂടെ എനിക്ക് കാണാം ,ഒരു കയറിന്റെ കഷ്ണം എന്‍റെ കഴുത്തിൽ ചുറ്റുന്ന അരുണിനെ,മരണം ഉറപ്പിച്ചു നിസ്സഹായായി കിടക്കുമ്പോൾ അവനെ തടഞ്ഞു തടഞ്ഞു കൊണ്ടൊരു സ്ത്രീ ശബ്ദം കേട്ടു , ബോധം വരുമ്പോൾ ചീറിപ്പായുന്ന വാഹനങ്ങളുടെ ഹെഡ്‍ലൈറ്റിൻറെ പ്രകാശം

💬 Comments

View all comments