0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Author : sanju Read All Parts 4.8K

വരാം...കാൾ കട്ട് ആയപ്പോൾ ബാലേട്ടനെ വിളിച്ചു നോക്കി ,ആള് നോട് റീച്ചബിൾ ആണ് ,ഒരു മെസേജ് അയച്ചിട്ട് വേഗം ഷർട്ട് എടുത്തിട്ടു പുറത്തേക്കിറങ്ങി.

''വല്യമ്മേ ചേച്ചീടെ സ്‌കൂട്ടർ ഞാൻ എടുത്തിട്ടുണ്ടേ ,,'' ''ആ.... നീ പോകുവാണോ ,'' ''ഇപ്പൊ വരാം...'' ''ശ്രദ്ധിച്ചു പോണേ.... .''ആ....'' ''ഹലോ ,അർജുൻ അല്ലെ ,''

വീടിനപ്പുറത്തു നിരത്തിയ ബൊലേറോവിന് അടുത്ത് സ്‌കൂട്ടർ നിർത്തിയപ്പോൾ സാധാരണ വേഷമിട്ട അജാനബാഹുവായ ഒരാൾ പുറത്തേക്കിറങ്ങി .

''അതെ ,,''

ഞാൻ അബ്ദുൽ റഷീദ്...സ്ഥലം ഡി വൈ എസ് പിയാണ് ..'' അയാൾ ഷേക്ക് ഹാൻഡ് നായി കൈനീട്ടി നിൽക്കുകയാണ്..

ഹലോ സർ ,

ഒരു വിധം കൈകൊടുത്തു...ഇതെന്തു കുരിശാണോ എന്തോ ,ഒരു ഡി വൈ എസ് പി എന്നെ തിരഞ്ഞു .....പേരിലിതു വരെ കേസൊന്നുമില്ല .. .

''പേടിക്കേണ്ട ,ഞാൻ നേരത്തെ പറഞ്ഞല്ലോ ,അർജുന്റെ ഒരര മണിക്കൂർ ഞങ്ങൾക്ക് വേണം , കുറച്ചു കാര്യങ്ങൾ സംസാരിക്കാനാണ് .,പോലീസ് വാഹനത്തിൽ കയറാൻ പേടിയാണെങ്കിൽ വേണ്ട, ഞങ്ങളെ ഫോളോ ചെയ്തു വന്നാൽ മതി .''

ബൊലേറോവിന് പിന്നാലെ ഓടിയെത്താൻ കുറച്ചു പാട് പെട്ടു ,ഡ്രൈവറെ സമ്മതിക്കണം അമ്മാതിരി കയറ്റമാണ് വാഹനങ്ങളുടെ ഇടയിലൂടെ.......സ്റ്റേഷനിലേക്കല്ലല്ലോ അവർ പോകുന്നത് ,,ആർക്കെങ്കിലും ഒന്ന് മെസേജ് അയച്ചിട്ട് പോന്നാൽ മതിയായിരുന്നു ..അപ്പോഴേക്കും പള്ളിക്കടുത്ത ഓഡിറ്റോറിയത്തിന്റെ മുന്നിലേക്ക് ബൊലേറോ ഇരച്ചു കയറി നിന്നു .ഏതോ വി ഐ പി ടീമിന്റെ കല്യാണമാണ് ,പാർക്കിംഗ് ഗ്രൗണ്ട് മൊത്തം ആഡംബര വാഹനങ്ങളുടെ നിര ....ഇവിടേക്ക് എന്തിനാണ് ? ഒന്നും മനസ്സിലാകുന്നില്ല .

''എം പി ജോൺ സക്കറിയയുടെ മകളുടെ കല്യാണമാണ്

💬 Comments

View all comments