Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]
ഷോപ്പിന്റെ നേരെ കൈ ചൂണ്ടി , വേഗത കുറച്ചു അതിന്റെ മുന്നിലെ പാർക്കിംഗ് പ്ളേസിലേക്ക് കാർ കയറ്റി ഒതുക്കി ... ''നീ വരുന്നില്ലേ ''.. ''ഇല്ലെടി നീ പോയിട്ട് വാ ,,'' ''എന്തിനാടി നാണിക്കുന്നതു ,എല്ലാവരും ഇടുന്ന ഐറ്റംസ് തന്നെയല്ലേ ഇതൊക്കെ ?'' ''ഇവളുടെ ഒരു നാക്ക് , പറഞ്ഞു സമയം കളയാതെ വേഗം പോയിട്ട് വാ ശോഭേ , വീട്ടിൽ ചെന്നിട്ടു പണി ഒരു പാടുള്ളതാ...'' ''നിന്റെയൊരു പണിത്തിരക്ക് , ഈ അടുത്ത കാലത്തെങ്ങാൻ തീരുമോ മോളെ ? '' ''ആ ...നീയിങ്ങോട്ടു താമസം മാറുകയല്ലേ , എനിക്കന്നേരം കുറച്ചു റസ്റ്റ് എടുക്കാം '' ''അത് മോള് സ്വപ്നം കണ്ടാൽ മതി ,നിന്നെ പോലെ ഏതു നേരവും പണി പണിയെന്നു പറഞ്ഞു നടക്കാൻ എന്നെ കിട്ടില്ല..'' ''അത് നമുക്ക് കാണാം ,,നീയാദ്യം പോയി വാ ,'' '' ദേ ഒരു മിനിറ്റ് ഇപ്പൊ വരാം '' ആന്റി കയറി പോയപ്പോഴാണ് ഞാനാ ഷോപ്പ് ശ്രദ്ധിക്കുന്നത് ,ബ്രാൻഡഡ് ലേഡീസ് ഇന്നേറുകളും , നൈറ്റ് ഡ്രെസ്സുമൊക്കെ വിൽക്കുന്ന ഷോപ്പാണ്....പുതിയ ഷോപ്പാണ് ,പേര് എവിടെയോ കണ്ടത് പോലെ ,,,,ഓ ....അന്ന് ചേച്ചിക്ക് അമ്മായി കൊടുത്ത പാക്കെറ്റുകളിൽ ഒന്ന് ഈ ഷോപ്പിലെ ആയിരുന്നു . '' അവള് കല്യാണം കൂടാൻ വന്നതല്ലേ ,ഇതിപ്പോ ദിവസമെത്രയായി ,മാറിയിടാൻ അധികമില്ല . ,'' ഞാൻ വെറുതെ ഷോപ്പിന്റെ സെറ്റ് അപ്പൊക്കെ നോക്കിയിരുന്നു ,അപ്പോൾ ഇതാണ് അമ്മായി ചേച്ചിയോട് പറഞ്ഞ ലേഡീസ് ഷോപ്.. ഹൈ ക്ലാസ് കസ്റ്റമേഴ്‌സ് നെ ലക്‌ഷ്യം വെച്ചാണെന്ന് ഷോപ്പിന്റെ സെറ്റ് അപ്പ്
💬 Comments
View all comments