0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Author : sanju Read All Parts 4.9K

വിളിക്കണം ,രാവിലെ ചെല്ലാമെന്നു പറഞ്ഞിട്ട് പറ്റിച്ചതിന്റെ പിണക്കം കാണും ..എങ്കിലും വിളിച്ചൊന്നു പിണക്കം മാറ്റിയെടുക്കണം ..രാത്രി ഹോസ്പിറ്റലിൽ കയറണമെങ്കിൽ ആന്റി സഹായിച്ചേ പറ്റു . ഡ്യൂട്ടി ടൈം ആയതു കൊണ്ട് ആന്റി കുറച്ചു സീരിയസ് മൂഡിലാണ് സംസാരിച്ചത് ,കാര്യം പറഞ്ഞെങ്കിലും ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു കളഞ്ഞു ..ആകെ ഇടിവെട്ടിയ അവസ്ഥ ,ഇനി എങ്ങനെ അതിന്റെ ഉള്ളിൽ കയറും ? അധികം ചിന്തിക്കാൻ തുടങ്ങും മുന്നേ ആന്റിയുടെ മെസേജ് വന്നു .'സോറി ,അടുത്ത് ആളുകളുണ്ട് ,ഇവിടെയെത്തി വിളിക്കുക '.. ഏതായാലും അതോടെ സമാധാനമായി . ഒമ്പതര കഴിഞ്ഞിട്ട് ചെല്ലാനാണ് ആന്റി പറഞ്ഞിരിക്കുന്നത്.സ്മിതയോടു ആ സമയത്തേക്ക് റെഡി ആകാൻ മെസേജ് കൊടുത്തു..അമ്മായിയുടെ നാനോ ആണ് നല്ലതു.ബൈക്കിൽ സ്മിതയെ കൊണ്ട് പോകുന്നത് റിസ്കാണ്,ആരെങ്കിലും കണ്ടു തിരിച്ചറിഞ്ഞാൽ പണിയാകും .... ഏതായാലും നാനോ പോകുന്ന വഴി എടുക്കാം , അതിനു മുന്നേ അമ്മയുടെ കയ്യിൽ നിന്നു കുറച്ചു പൈസ സംഘടിപ്പിക്കണം ..ടൗണിൽ നിന്നു വന്നു അകത്തേക്ക് കയറുന്നതു കണ്ടതാണ്.പിന്നെ ആളെ കണ്ടിട്ടില്ല.. '' അല്ല നീയിവിടെ നിൽക്കുകയാണോ ,ചേച്ചി കുറെ നേരമായി നിന്നെ ചോദിക്കുന്നു..'' രമേച്ചിയാണ്.. ''എന്നിട്ടു അമ്മയെവിടെ ഞാനും കുറെ നേരമായി നോക്കുന്നു'' '' അമ്മൂമ്മയുടെ റൂമിലുണ്ട് വേഗം ചെല്ല് ,..'' തിരക്കിട്ടു ചെല്ലുമ്പോൾ അവിടെ അമ്മൂമ്മയും , വല്യമ്മയുമൊക്കെ ഇരിപ്പുണ്ട് ..എല്ലാവരുടെയും മുഖത്തൊരു കനം ..എന്ത് പറ്റിയാവോ ? ''നീയിതെവിടെ പോയി,എത്ര നേരമായി നോക്കുന്നു '' ''ഞാൻ താഴെത്തന്നെയുണ്ടായിരുന്നു ,..'' ''എന്നിട്ടു പിള്ളേര് നോക്കിയിട്ടു കണ്ടില്ലെന്നാണല്ലോ പറഞ്ഞത്..നിന്‍റെ ഫോണോ ? '' ''ചാർജിനു വച്ചു..'' '' ഒരാവശ്യത്തിന്

💬 Comments

View all comments