Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]
.....'' ''ആന്റി എന്റെ ഇന്നോവ പുറത്തുണ്ട് ,ഇതാ കീ ,ആകാശിനെ വിളിച്ചു അതൊന്നു മേഴ്സി ഹോസ്പിറ്റലിൽ കൊണ്ടിടാൻ പറയണം ..'' ''അപ്പോൾ നീ ...'' ''ആന്റി ഞാൻ വിളിച്ചോളാം ..'' ''അർജുൻ നീ പോകേണ്ട ,അവര് മൂന്നാലു പേരുണ്ടെന്നല്ലേ പറഞ്ഞത് ..'' ''എന്റെ കയ്യിലെ തുറുപ്പു ചീട്ടാണവർ , അവർക്കെന്തെങ്കിലും പറ്റിയാൽ പിന്നെ വേറെ വഴിയില്ല ...ആന്റി ആകാശിനെ വിളിച്ചു ഇന്നോവ മാറ്റാൻ പറ ,ഞാൻ വിളിച്ചോളാം '' ''അർജുൻ ...'' ആന്റി പിന്നിൽ നിന്ന് വിളിക്കുന്നത് ശ്രദ്ധിക്കാതെ ഞാൻ സ്മിത പോയ പുതിയ ബ്ലോക്ക് ലക്ഷ്യമാക്കി കുതിച്ചു ...പണി നടക്കുന്നതേയുള്ളു അവിടെ ,ചുറ്റി മൊബൈൽ ടോർച്ച തെളിച്ചു മൊത്തം നോക്കിയെങ്കിലും ആരെയെയും കാണാനായില്ല ....പെട്ടെന്നാണ് മതിലിനപ്പുറത്തെ റോഡിലൂടെ ടോർച്ചു തെളിച്ചു ആരൊക്കെയോ ഓടുന്നത് കണ്ടത് ..ഒന്നും നോക്കിയില്ല പൊളിഞ്ഞു കിടന്ന ഭാഗത്തൂടെ എടുത്തു ചാടി ആ വെളിച്ചം ലക്ഷ്യമാക്കി ഓടി ... ദൂരെ നിന്നെ കാണാം ,അവിടെയൊരു പിടിവലി നടക്കുകയാണ് ,ഒരാൾ തെറിച്ചു വീഴുന്നത് വ്യക്തമായി കണ്ടു ..അതോടെ ഓട്ടത്തിന്റെ വേഗത കൂട്ടി ...ആ കുതിപ്പിൽ ഷൂ എന്തിലോ തട്ടി വേച്ചു വീഴാൻ പോയി ,,ഭാഗ്യത്തിന് ഏതോ ഒരു മരത്തിന്റെ താഴത്തെ കൊമ്പിൽ പിടിത്തം കിട്ടി .ഇല്ലെങ്കിൽ തെറിച്ചു വീഴുമായിരുന്നു ,ഒന്ന് . ബലം പിടിച്ചപ്പോൾ അത് പൊട്ടി കയ്യിലേക്ക് വന്നു .കയ്യിലൊതുങ്ങിയ കഷ്ണമാണ് ,അതിന്റെ ആത്മവിശ്വാസത്തോടെ ഞാനവരുടെ അടുത്തേക്ക് പാഞ്ഞു .. രണ്ടു പേര് സ്മിതയുമായി പിടിവലി നടത്തുകയാണ് ,നേരത്തെ വീഴുന്ന കണ്ടവൻ എഴുന്നേൽക്കാൻ വിഫല ശ്രമം നടത്തുന്നുണ്ട് ..ഞാൻ അടുത്തെത്തിയതും ഒരുത്തൻ എനിക്ക്
💬 Comments
View all comments