Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]
നേരെ തിരിഞ്ഞു , മരക്കഷ്ണം കൃത്യമായി അവന്റെ കഴുത്തിൽ തന്നെ കൊണ്ടു ,വെട്ടിയിട്ട പോലെ അവൻ നിലത്തേക്ക് വീഴുന്നത് കണ്ട രണ്ടാമൻ ഒന്ന് പതറിയ പോലെ തോന്നി .ആ ഒറ്റ നിമിഷം അവൻ അരയിൽ നിന്നെന്തോ എടുക്കാൻ തുനിഞ്ഞതാണ് ,സ്മിതയുടെ കാലു അവന്റെ മർമ്മം നോക്കി ഉയർന്നു .ഒരു ഞെരക്കത്തോടെ അവിടം പൊത്തി അവൻ കുനിഞ്ഞു നിൽക്കെ സ്മിതയുടെ കയ്യും പിടിച്ചു ഞാൻ തിരിച്ചോടി .....ഒരു പത്തു മീറ്റർ ......പാഞ്ഞു വരുന്ന ഒരു വാഹനത്തിത്തിൽ നിന്നുള്ള വെളിച്ചം ഞങ്ങളിൽ പതിച്ചു ... ''അതാടാ ..അവള് തന്നെ ...'' അതിൽ നിന്നാരുടേയോ ആക്രോശം കേൾക്കാം ,വരുന്നത് ശത്രു തന്നെ ...എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളിരുവരും പകച്ചു നിൽക്കെ ആ വെളിച്ചം അടുത്തേക്ക് കുതിച്ചെത്തി കൊണ്ടിരുന്നു ,, [തുടരും ]
💬 Comments
View all comments