0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.7K

നന്നായി പേടിച്ചിട്ടുണ്ട്..'''

''ശരി ഞാൻ വോയിസ് അയച്ചോളാം..നീ പൊയ്ക്കോ അവിടെ ജീന തനിച്ചല്ലേ..പിന്നെ വീട്ടിലെത്തിയിട്ടു മെസേജ് അയക്കണം.''

''ശരി ഡാ...പിന്നെ മമ്മിക്ക് ഇപ്പൊ തന്നെ മെസേജ് അയച്ചോളു ,മറക്കല്ലേ....''

ആരാ... അർജുൻ , ''

''ആകാശ് ,നമ്മളെ കൊണ്ട് പോകാൻ വന്നിട്ട് അവനവിടെ തന്നെയുണ്ട് ,''

''അയ്യോ..അവരുടെ കയ്യിൽ പെടാതെ വേഗം പോകാൻ പറ ,''

''പറഞ്ഞിട്ടുണ്ട്.. ''

ആന്റിക്ക് ഞാൻ സേഫ് ആണെന്ന് പറഞ്ഞു വേഗം വോയിസ് അയച്ചു , ,

''മൈ ലോർഡ് ,നീ കാത്തു.., ഞാൻ വഴിപാട് എത്ര നേർന്നറിയുമോ ''

അവർ എന്റെ മെസേജ്നു കാത്തു നിൽക്കുകയായിരുന്നു ..പെട്ടെന്ന് തന്നെ റിപ്ലൈ എത്തി .

''അവിടെ എങ്ങനെ ? ''

''ഇല്ല ,പരിചയമില്ലാത്ത കുറെ പേർ ഹോസ്പിറ്റലിന് മുന്നിലുണ്ട്.വേറെ കുഴപ്പം ഒന്നുമില്ല ,''

''ശരി ആന്റി ഞാൻ രാവിലെ വിളിക്കാം ,,''

''മറക്കരുത് ,''

''ഇല്ല..ലവ് യു ''

''അർജുൻ..സെയിൻ റ്റു യു ''

സമയം ഒരു മണിയാകുന്നു , ഈ സമയത്തു ഇനി ചേച്ചിപ്പെണ്ണിനെ വിളിച്ചു ശല്യപ്പെടുത്തുന്നില്ല ... ഫോൺ തിരിച്ചു പോക്കെറ്റിലിടാൻ തുനിഞ്ഞതും ഒരു മെസേജ് ട്യൂൺ , അത്ഭുതപ്പെട്ടു പോയി ചേച്ചിപ്പെണ്ണിനെ കുറിച്ച് ഇപ്പൊ വിചാരിച്ചതേയുള്ളു...

''ഡാ...എന്നെ മറന്നോ ,''

'' ഡി ചേച്ചിപ്പെണ്ണേ..........''[

സുഖിപ്പിക്കേണ്ട നേരത്തെ റിപ്ലൈ തരാതെ മുങ്ങിയില്ലേ ..''

''സോറി ചേച്ചി...അമ്മയടുത്തുണ്ടായിരുന്നു ''

''അത് കൊണ്ട് ? പിന്നെ ഇപ്പൊ വീട്ടില് കേറാറില്ല എന്നാണല്ലോ 'അമ്മ പറഞ്ഞത് , എവിടെയാ ഓട്ടം ,അവന്‍റെ പിന്നാലെയാണോ ,വിട്ടേക്കേടാ നീ വെറുതെ...''

''ചേച്ചി നിർത്തിക്കോ ?''

💬 Comments

View all comments