Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
അത് സീരിയസാക്കിയോ ?, എനിക്കറിയാം തന്നെ എല്ലാവർക്കും വലിയ കാര്യമാണെന്ന് . ഇന്നലെ 'അമ്മ വന്നപ്പോഴും മൊത്തം മോന്റെ വിശേഷങ്ങളായിരുന്നു പറഞ്ഞോണ്ടിരുന്നത് ''
'''അമ്മ വേറെന്തെങ്കിലും ചോദിച്ചോ ?''
''ക്ലാസ്സിലെ കാര്യങ്ങൾ ഒക്കെ ചോദിച്ചു ,....''
''അല്ലാതെ വേറൊന്നും ....''
''എന്റെ മരുമോളായിരിക്കാൻ സമ്മതമാണോന്നല്ലേ ?, ഇല്ലെടാ അത് മാത്രം ചോദിച്ചില്ല ''
ആ ചിരിയിൽ ഞാനും പങ്കു ചേർന്നു ,ചെറുചുവപ്പുള്ള അധരങ്ങളിൽ വിരിയുന്ന ചിരി കാണാൻ എന്ത് ഭംഗിയാണ് ....ഒരു തവണ ആ ചെഞ്ചുണ്ടുകളിലെ തേനൊന്നു നുകരാൻ ഉള്ളു തുടിച്ചു ..പ്ളേറ്റിലേക്ക് പത്തിരി എടുത്തിട്ട് എനിക്കായി ഫ്ലാസ്ക്കിൽ നിന്നും ഗ്ലാസ്സിലേക്ക് ചായ പകരുകയാണവൾ .കഴുത്തിൽ എന്‍റെ നിശ്വാസം തട്ടിയപ്പോൾ അവൾ ഒന്നു ഞെട്ടി , ഫ്ലാസ്കും. ഗ്ലാസും ടേബിളിനു മേലേക്ക് തന്നെ വച്ചവൾ ഒരു ശിലയെ പോലെ നിന്നു.. ശ്വാസഗതി ഉയരുന്നത് മാറിടത്തിന്റെ ഉയർച്ചതാഴ്ചകളിൽ നിന്ന് വ്യക്തമാണ് .. .പിന്നിൽ കൂടി ഇരുകൈകളും കൊണ്ട് അവളുടെ വയറിൽ ചുറ്റി തുടുത്ത കവിളിലേക്ക് ചുണ്ടടുപ്പിക്കുമ്പോൾ , പെട്ടെന്നവൾ എനിക്കഭിമുഖമായി വെട്ടി തിരിഞ്ഞു....
''സമീറ...''
ഉമ്മച്ചിക്കുട്ടിയുടെ സുന്ദരമായ മുഖം കൈകളിൽ കോരിയെടുത്തു ആ തുടുത്ത അധരങ്ങളി ലെ തേൻനുകരാൻ ശ്രമിക്കുമ്പോൾ , അവളുടെ അവളുടെ കണ്ണുകൾ നിറയുന്നു ...., പെട്ടെന്ന് ഞാൻ പിടി വിട്ടു ,..നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കുകയാണ് പാവം..മറ്റുള്ളവരെ പോലെ അവളുടെ ശരീരം മോഹിക്കുന്ന ഒരാളായിട്ടു എന്നെയും കൂട്ടിയോ , ഉള്ളിലൊരു പുകച്ചിൽ പോലെ ,
'' സോറി....''
അവൾ കേട്ടുവോ എന്തോ , തിരിഞ്ഞു നോക്കാതെ പുറത്തേക്ക് നടന്നു...
''അർജുൻ..''
മുറ്റത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് ആ പിൻവിളി
💬 Comments
View all comments