Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
?
''അപ്പുറത്തെ വില്ലകളിൽ ഒന്നിൽ എനിക്ക് പരിചയമുള്ള ഡോക്ടർ താമസിക്കുന്നുണ്ട് ,മുൻപ് സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നതാ ...ഒന്ന് സംസാരിച്ചാൽ വല്ല വഴിയും തെളിയുമോന്ന് കരുതി ഒന്ന് കണ്ടേക്കാമെന്നു കരുതി വന്നതാ , അന്നേരമാ നീ ബൈക്ക് വച്ചിട്ട് ഇങ്ങോട്ടു കയറുന്നതു കണ്ടത് ....എന്നാ പിന്നെ ഒന്ന് കണ്ടേക്കാമെന്നു കരുതി .. ...ഒറ്റയ്‌ക്കെ ഉള്ളോ അതോ ?'''
വാസുകി എന്നെയൊന്നു ഇരുത്തി നോക്കി ,...
''സ്മിത ഇവിടെയാണ് താമസം..''
.അറിയാതെ പറഞ്ഞു പോയീന്നായി ..
'' ഓ..ഇതാണല്ലേ അവളുടെ ഒളിത്താവളം.. കൊള്ളാം ,ഇതിനേക്കാൾ സേഫായാ സ്ഥലം വേറെ കിട്ടില്ല..ഏതായാലൂം ഒന്ന് വിളിക്ക് , വന്നതല്ലേ ഒന്ന് കണ്ടിട്ട് പോകാം...''
''അത് ? ''
''കാണാൻ പറ്റാത്ത കോലമാണെങ്കിൽ വേണ്ട കേട്ടോ ,''
''എയ് അങ്ങനെ ഒന്നും , ''
''സ്മിത എന്നെ കുറിച്ച് നിന്നോട് പറഞ്ഞു കാണും ,....ഞാനൊരു ട്രാൻസ്‍ജിൻഡർ ആണ് , ദൈവത്തിനു തോന്നിയ ഒരു വികൃതി ,പക്ഷെ അതെ ദൈവം വേറെ കുറെ കഴിവുകൾ വാരി കോരി തന്നിട്ടുണ്ട് ,അത് കൊണ്ട് എന്നോട് നുണ വേണ്ട ,ഇന്നലെ അവിടെ ഞങ്ങളെ കണ്ടില്ലേ , അത് പോലെ എന്ജോയ് ചെയ്യാൻ അവസരം കിട്ടിയാൽ എന്ജോയ് ചെയ്യുക.. ഏതായാലും ഞാൻ ശല്യമാകുന്നില്ല ,കാര്യങ്ങൾ നടക്കട്ടെ ,ഞാൻ പോയേക്കാം..ഒരു കാര്യം ശ്രദ്ധിക്കുക എന്നെ പോലെ മറ്റൊരാൾക്ക് ഈ സ്ഥലം കണ്ടെത്താൻ അവസരം കൊടുക്കരുത്...''
''ഇല്ല...''
ഞാൻ മുഖം കുനിച്ചു...
''...അർജുൻ ,ഒന്ന് ശ്രദ്ധിച്ചാൽ മതി ,അറിയാലോ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ ...''
''ഏതായാലും നിങ്ങൾ ഇവിടെ വരെ എത്തിയതല്ലേ
💬 Comments
View all comments