0%

Chapter Title : ഏദൻതോട്ടത്തിന്റെ ബാക്കി

Author : sanju Read All Parts 429

പോലെ പറഞ്ഞതോടെ ആള് വഴങ്ങി ,മനഃപൂർവം ടോർച്ചു എടുത്തില്ല ,പാമ്പും മറ്റും ധാരാളമുള്ള സ്ഥലമാണ് എങ്കിലും മൊബൈൽ വെളിച്ചത്തിൽ അങ്ങോട്ട് നടന്നു ,,ഒരു കൊച്ചു വീടാണത് ,വയലിൽ വലിയ കുളമുണ്ടാക്കി മൽസ്യ കൃഷി തുടങ്ങുമ്പോൾ പണിക്കാർക്ക് നില്ക്കാൻ വേണ്ടി വാങ്ങിച്ചിട്ടതാണ് . ''ചേച്ചി ദാ ഇത് ബാത്ത് റൂം , ഈ വിരി വച്ചോ , പിന്നെ ആരെങ്കിലും വന്നാൽ വാതിൽ ത്തുറക്കേണ്ട.ഞങ്ങളെ ഫോണിൽ വിളിച്ചാൽ മതി...

സ്മിതയുടെ കണ്ണുകളിൽ സുരക്ഷിതമായ താവളം കിട്ടിയ ആശ്വാസമാണോ അതോ നന്ദിയോ ? ഇളം കറുപ്പാണെങ്കിലും മുടിഞ്ഞ ഷേപ്പാണ് അവരുടെ ഓരോ അവയവത്തിനും .നടന്നത് കൊണ്ടാകും വിയർപ്പിൽ കുളിച്ചാണ് നിൽപ്പ് ,,. അടുത്ത നിമിഷം എന്റെ പ്രായത്തിന്റെ ചപലതയോർത്തു കണ്ണുകളെ പിൻവലിച്ചു .ഒന്നിൽ നിന്ന് ഒന്നിലേക്ക് കുഴപ്പത്തിലേക്കു പോകുമ്പോഴും കണ്ണ് പെണ്ണിൽ തന്നെയാണ് .......ഞാൻ പോയി

ചേച്ചി അതിനിടെ സ്മിതയോടു എല്ലാം പറഞ്ഞേൽപ്പിച്ചു എന്നെയും വിളിച്ചു പുറത്തേക്കിറങ്ങി .

ഞങ്ങള് പുറത്തു നിന്ന് പൂട്ടിക്കൊള്ളാം ,എന്തെങ്കിലും ആപത്തുണ്ടെങ്കിൽ പിന്നിലെ വാതിൽ തുറന്നു നമ്മൾ വന്ന ഇടവഴിയിലൂടെ വന്നാൽ മതി .''

സ്മിത ജനൽ തുറന്നു തലയാട്ടി ,.....ഞങ്ങൾ ശ്രദ്ധയോടെ ഒറ്റയാൾക്കു മാത്രം നടക്കാൻ വീതിയുള്ള വഴിയിലൂടെ ചതുപ്പിലേക്ക് തെന്നി വീഴാതെ നടന്നു .

''അർജുൻ ഇനി പറ എന്താ വിഷയം''

തിരിച്ചു വീട്ടിലെത്തും വരെ നിശ്ശബ്ദയായിരുന്ന ചേച്ചി ചോദിച്ചു .

'' ചേച്ചി അത്......''

''അവരെ ഞാൻ ടിവിയിലും പത്രത്തിലും കണ്ടിട്ടുണ്ട്,മകളെയും ഭർത്താവിനെയും വിഷം കൊടുത്തു കൊന്ന സ്മിതയല്ലേ അത്? ,അവരെന്തിനാ നിന്നെ തേടി വന്നത്...''

''ചേച്ചിയിരിക്കു...ഞാനെല്ലാം പറയാം .''

💬 Comments

View all comments