Chapter Title : ഏദൻതോട്ടത്തിന്റെ ബാക്കി
രുചി മരിക്കും വരെ മറക്കില്ല .''
അവർ സാരിയിൽ കൈതുടച്ചു ഇറങ്ങണ തുടങ്ങുകയാണ്
''നിങ്ങളീ രാത്രിയിൽ ?''
''പോകണം അധികനേരം ഞാനിവിടെ നിൽക്കുന്നത് നിങ്ങൾക്കും അപകടമാണ് ''.
''അത് സാരമില്ല ...ഈ രാത്രിയിൽ നിങ്ങളെങ്ങനെ പോകും,കാറ് അവര് കൊണ്ട് പോയെന്നല്ലേ പറഞ്ഞത് ''
''നടന്നു പൊയ്ക്കൊള്ളാം ,എങ്ങനെയെങ്കിലും രാമേട്ടന്റെ വീട്ടിലെത്തണം .എന്റെ കുറച്ചു സാധനങ്ങളുണ്ട് അവിടെ ,....''
എന്ത് മണ്ടത്തരമാണ് ..നിങ്ങളെന്തായാലും അവിടെയെത്തുമെന്നു അവർക്കറിയില്ലേ , വെറുതെ വായിൽ ചെന്ന് ചാടി കൊടുക്കണോ ?''
സ്മിത മറുപടിയൊന്നും പറയാതെ പുറത്തെ ഇരുട്ടിലേക്ക് നോക്കി ,
''അർജുൻ ഇങ്ങു വാ..''
ഞങ്ങളുടെ സംസാരം കേട്ട് ഒന്നും മനസ്സിലായില്ലെങ്കിലും എന്തോ കുഴപ്പമുണ്ടെന്നു അഞ്ചു ചേച്ചിക്ക് തോന്നിക്കാണും,ചേച്ചിയെന്നെ അകത്തേക്ക് വിളിച്ചു .
''അർജുൻ എന്തായാലും ഒരു സ്ത്രീയല്ലേ ഇപ്പൊ അവരെ വിടേണ്ട ,''
''ചേച്ചി ....''
''ഇവിടെ കിടത്തിയാൽ അമ്മയും അച്ഛനും വെളുപ്പിന് വരും.നമുക്കൊരു കാര്യം ചെയ്താലോ മാമൻ ഇന്നാള് വാങ്ങിയ കൊച്ചു വീടില്ലേ , ആ പണിക്കാര് നിന്ന വീട്. ,''
ആ...
എനിക്കോർമ്മ വന്നു.
അവിടെ ബാത്ത് റൂമും, കട്ടിലുമൊക്കെയുണ്ട് തല്ക്കാലം രാത്രി അവിടെ കിടത്താം.അപ്പുറത്തു മൊത്തം ഡോക്ടർമാരുടെ വില്ലകളല്ലേ , അങ്ങനെ ആരും ശ്രദ്ധിക്കില്ല..
ചേച്ചി പറഞ്ഞത് ശരിയാണ് അവിടെ ഇടയ്ക്കു പണിക്കാര് നിൽക്കുന്നത് കൊണ്ട് ആരും സംശയിക്കില്ല.ഏതായാലും വരുന്നത് വരട്ടെ അവർ ഇന്നവിടെ നിൽക്കട്ടെ. ഈ പറമ്പിന്റെ പുറകിലൂടെ ഒരമ്പത് മീറ്റർ നടന്നാൽ പറഞ്ഞ വീടെത്തും ....
അഞ്ചു ചേച്ചി തന്നെയാണ് സ്മിതയോടു പറഞ്ഞത് , ആദ്യം സമ്മതിച്ചില്ല പിന്നെ അഞ്ജു ചേച്ചി കുട്ടികളെ ശാസിക്കുന്ന
💬 Comments
View all comments