0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 10 [Hypatia]

Author : Hypatia Read All Parts 2.7K

പെണ്ണ് കാണലുകളടക്കം എല്ലാ വിശേഷങ്ങളും തന്റെ സുഹൃത്ത് അർജുനോട് പറയൻ അവൾക്ക് ആവേശമായിരുന്നു. തന്റെ ദുഖത്തിലും സന്തോഷത്തിലും ഒരു പരാതിയുമില്ലാതെ കൂടെ നിന്നിരുന്ന അവനെ അറിയിക്കുന്നതിൽ പരം ആവേശം മറ്റൊന്നും അവൾ കണ്ടില്ല. ഫോണിലൂടെ പറയണ്ട എന്നവൾ നേരത്തെ തീരുമാനിച്ചിരുന്നു. നാളെ പോകുന്നുണ്ടല്ലോ അപ്പൊ പറയാം.

ആ സമയം പൂർണമായും ഇരുട്ട് വീണിരുന്നു. ഗീതയും ശ്വേതയും ബാൽക്കെണിയിലെ ആട്ടു കട്ടിലിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു. ഇറയത്ത് ഒരു മങ്ങിയ ബൾബ് സ്വർണ നിറം പൂശി നിൽക്കുന്നുണ്ട്. ബാൽക്കണിയുടെ അഴികളിൽ നട്ടുവളർത്തിയ ചെടികളുടെ ഇലകൾ രാകാറ്റേറ്റ് തലയാട്ടി. മകളുടെ കോളേജിലെ വീര ശൂര പരാക്രമങ്ങളുടെ കഥകൾ കേട്ട് കൊണ്ടിരിക്കുകയായിരുന്നു ഗീത. അവരുടെ സംസാരങ്ങൾക്ക് വിഘ്‌നം വരുത്തി കൊണ്ട് വിഷ്ണു മുകളിലേക്ക് കയറി വന്നു.

"ഗീതളേമ്മനെ മുത്തച്ഛൻ വിളിക്കുന്നുണ്ട്..." വിഷ്ണു കോണി പടിയിൽ നിന്നും വിളിച്ച് പറഞ്ഞ് കൊണ്ട് താഴേക്ക് തന്നെ പോയി.

"എന്താ അമ്മെ ഇന്ന് രാത്രി മുത്തച്ഛന്റെ കൂടെയാണോ കിടപ്പ്.." ശ്വേതാ അമ്മയെ കളിയാക്കി കൊണ്ട് ചോദിച്ചു.

"പോടീ... ഇന്ന് ഞാൻ എങ്ങും പോകുന്നില്ല... ഇന്ന് എന്റെ മോളുടെ കൂടെയാ..." തന്റെ മടിയിൽ തല വെച്ച് കിടക്കുന്ന ശ്വേതയുടെ കവിളുകളിൽ സ്നേഹത്തോടെ തലോടി കൊണ്ട് ഗീത പറഞ്ഞു.

അത് കേട്ട ശ്വേതയുടെ മനം തുടിച്ചു. അവൾ അമ്മയുടെ കയ്യിൽ ചുംബിച്ചു.

"മോൾ എഴുന്നേറ്റെ ഞാൻ പോയി നോക്കട്ടെ മുത്തച്ഛൻ എന്തിനാ വിളിച്ചതന്ന്.."

"മ്മ്.." ശ്വേതാ തലപൊക്കി. 'അമ്മ എഴുനേറ്റ് പോയപ്പോൾ മൊബൈലും നോക്കി അവിടെ തന്നെ അവൾ കിടന്നു. ആട്ടു കട്ടിൽ കാറ്റിലെന്നപോലെ ആടി.

കുഞ്ഞുകുട്ടൻ വൈദ്യർ എന്ന

💬 Comments

View all comments