0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]

Author : Hypatia Read All Parts 2038

ഒന്ന് സഹായിക്കാൻ , ഒന്ന് വിളിക്കാൻ ആരുമില്ല. തനിച്ചായവൾ. ഏതോ മഴയിൽ കിളിർത്ത പാഴ് ചെടികൾ പോലെ ഭൂമിയിൽ നിന്ന് മുളച്ചവൾ.

കോലായിലെ ജനവാതിലിനുള്ളിലൂടെ, തകരപെട്ടിയുമായി കനി ഇറങ്ങി പോകുന്നത് അയാൾ നോക്കി നിന്നു. നിസഹായനായി, പ്രാണ വേദനയോടെ. അവൾ ഒരു വട്ടം പോലും അയാളെ തിരിഞ്ഞ് നോക്കിയില്ല. ഹൃദയം നുറുങ്ങി. അവൾക്ക് പോകാൻ ഒരിടമില്ലന്ന ചിന്ത അയാളെ വല്ലാതെ വേദനിപ്പിച്ചു.

പിന്നീടുള്ള ദിവസങ്ങൾ അയാൾ മുറിക്ക് പുറത്തിറങ്ങിയില്ല. തന്റെ ഇരുട്ട് മുറിയിൽ ജനവാതിലൂടെ വരുന്ന നുറുങ്ങു വെട്ടത്തിൽ പുസ്തകങ്ങൾ വായിച്ചിരുന്നു. ജെനി പലതവണ വന്നു വിളിച്ചു. അയാൾ പോയില്ല. അവളോട് ദേഷ്യമായിരുന്നു അവൻ. തന്നോട് തന്നെയും അയാൾ ദേഷ്യപ്പെട്ടു.

ദിവസങ്ങൾ കടന്നു പോയി. ചെന്നൈയിലെ ഒരു ഓളേജിൽ അസിസ്റ്റന്റ് പ്രഫസറായി അപ്പോയ്ന്റ് മെന്റ് ലെറ്റർ വന്നപ്പോൾ അയാൾ പുറത്തിറങ്ങി. തന്റെ എല്ലാ സാധനങ്ങളും പൊതിഞ്ഞു കെട്ടി അയാൾ വീട് വിട്ടിറങ്ങി. പിന്നീട് ചെന്നൈ നഗരത്തിന്റെ ഒരു ഭാഗമായി അയാൾ. അപ്പോഴും അയാളുടെ മനസ്സിൽ കനിയുടെ മുഖം കൊത്തി വെച്ചത് പോലെ കിടന്ന് നീറി. തമിഴ് നാടിൻറെ പല ഭാഗത്തും അയാൾ കനിയെ തേടി നടന്നു. പിന്നീട് എല്ലാ ഒഴിവ് സമയങ്ങളും കനിയെ തേടിയുള്ള നടപ്പായിരുന്നു.

അവസാനം അയാൾ കനിയെ കണ്ടത്തി. മുദുരയിലെ ഒരു അമ്പല നടയിൽ നിറവയറുമായി ഭിക്ഷയിരക്കുന്ന ആ മുഖത്തേക്ക് ഒരു നിമിഷമേ അയാൾക്ക് നോക്കാൻ കഴിഞ്ഞൊള്ളു. ഉള്ളം പൊള്ളി പോയി. അയാൾ ഓടി ചെന്ന് അവളെ വാരി പുണർന്നു. കറുത്ത് കരുവാളിച്ച മുഖത്ത് അയാൾ ചുമ്പനങ്ങൾ കൊണ്ട് മൂടി.

കനി ആശ്ച്ചര്യപെട്ട നിൽക്കുകയായിരുന്നു.

💬 Comments

View all comments