0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]

Author : Hypatia Read All Parts 2021

തന്നെയാണ് ഇപ്പൊ അത്യവശ്യം, രണ്ടു നേരം മാത്രേ ഭക്ഷണം കൊടുക്കാൻ കഴിയുന്നുള്ളു. പിന്നെ വസ്ത്രങ്ങൾ വേണം, കിടക്കാൻ കുറച്ച് കൂടെ അടച്ചോറപ്പുള്ള കൂര വേണം.. ചെറിയ കുട്ടികൾക്ക് കളിക്കാൻ സൗകര്യങ്ങളില്ല.. പിന്നെ പഠിക്കാനുള്ള പുസ്തകങ്ങൾ.. പ്രായമായി വരുന്ന പെൺ കുട്ടികളുണ്ട് അവരെ മറ്റു കുട്ടികളുടെ കൂടെ കിടത്താൻ കഴിയില്ല.. " അങ്ങനെ തുടങ്ങി റോസി കുറെ കാര്യങ്ങൾ പറഞ്ഞു. ഇതൊക്കെ പറയുമ്പോഴും റോസിയുടെ മുഖത്തെ ഗൗരവം വിട്ടിരുന്നില്ല.

"അച്ചോ... ഈ പറഞ്ഞതും ഇനി മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂട്ടി ഒരു എസ്റ്റിമേറ്റ് അച്ഛൻ ഉണ്ടാക്കൂ..." അവൻ പറഞ്ഞു നിർത്തി. എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു ചെക്ക് ബുക്ക് എടുത്തു.

"ഞാൻ ഇപ്പൊ ഒരു അഞ്ച് ലക്ഷം തരാം... അതിന് കുട്ടികൾക്ക് ഭക്ഷണവും ഉടുക്കാൻ വസ്ത്രങ്ങളും വാങ്ങി കൊടുക്ക്.." അവൻ ചെക്ക് ലീഫ് ഫില്ല് ചെയ്ത കൊണ്ട് പറഞ്ഞു. അത് കേട്ട അച്ഛനും റോസിയും അനിത ടീച്ചറും ഞെട്ടി. ശ്വേതക്ക് അർജുനെ നന്നായി അറിയുന്നത് കൊണ്ട് അവൾ ചുണ്ടിലൊരു ചിരിയൊതുക്കി നിന്നു.

"അല്ല മോനെ അത്..." അച്ഛൻ വിക്കി

"അച്ഛൻ വിഷമിക്കണ്ട... അച്ഛന്റെ സഹായം കൊണ്ട് ആ 'അമ്മ രക്ഷപെടും പകരമായി നമുക്ക് ഈ കുട്ടികളെയും രക്ഷിക്കാം.." അർജുൻ ഒരു ചിരിയോടെ പറഞ്ഞു. അച്ഛൻ അപ്പോഴും ആശ്ചര്യം വിട്ട് മാറിയില്ല.

"പറ്റുമെങ്കിൽ അച്ഛൻ ഇന്ന് ഞങ്ങളുടെ കൂടെ വന്നാൽ ടെസ്റ്റ് ഒക്കെ നടത്തമായിരുന്നു... അധികം വൈകിപ്പിക്കാൻ പറ്റില്ല.."

"ഞാൻ വരാം..."

അച്ഛനും അവരുടെ കൂടെ പോവാൻ ഇറങ്ങി. ജോസും റോസിയും വരാന്തയിൽ തന്നെ നിൽക്കുകയായിരുന്നു.

"അച്ചോ.." കാറിൽ കയറാൻ

💬 Comments

View all comments