Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]
കരങ്ങൾ ഗ്രഹിച്ചുകൊണ്ട് ശില്പ ചോദിച്ചു.
'അമ്മ അതിന് മറുപടിയൊന്നും പറഞ്ഞില്ല. പകരം തന്റെ കയ്യിലിരുന്ന ഓറഞ്ച് ഇല്ലികളിലൊന്ന് അവൾക്ക് നേരെ നീട്ടി. അതും വാങ്ങി അവൾ അമ്മയുടെ അടുത്തേക്ക് നീങ്ങി. കഴുത്തിലൂടെ കയ്യിട്ട് അമ്മയെ ചേർത്ത് പിടിച്ചു. അവളുടെ കൂടെ ലക്ഷ്മികുട്ടിയമ്മയുടെയും കണ്ണുകൾ നിറഞ്ഞു.
"എനിക്ക് പേടിയൊന്നുല്ല മോളെ... എന്നാലും എനിക്ക് ഇത്ര വലിയ അസുഖം വന്നല്ലോ എന്നോർത്തപ്പോൾ..." ലക്ഷ്മികുട്ടിയമ്മ അത് മുഴുമിപ്പിച്ചില്ല.
"'അമ്മ വിഷമിക്കണ്ട.. എല്ലാം ശരിയാവും..." ശിൽപ്പ അമ്മയുടെ കവിളിലൊരു മുത്തം കൊടുത്ത് കൊണ്ട് പറഞ്ഞു. അവളുടെ ഉള്ളിലും ഒരു ഗദ്ഗദം മുഴങ്ങുന്നുണ്ടായിരുന്നു. അമ്മയുടെ മുമ്പിൽ വെച്ച് ഒരു നേർത്ത വിതുമ്പല് പോലും ഉണ്ടാവരുതെന്ന് കരുതി അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് ജനലിൽ പോയി നിന്നു.
ഇടക്ക് ഒഴുകി പോകുന്ന വാഹനങ്ങളുടെ വെട്ടങ്ങളൊഴിച്ച്, പുറത്തുള്ള എല്ലാം ഇരുട്ട് വിഴുങ്ങിയിരിക്കുന്നു. പ്രകൃതി പുതപ്പ് വിരിച്ച് ഉറങ്ങാൻ ഒരുങ്ങുകയാണ്. തനിക്കും ഉറക്കം വരുന്നുണ്ടെന്ന് അവൾക്ക് തോന്നി. തലയ്ക്കും കൺ പോളകൾക്കും വല്ലാത്ത ഭാരം. രണ്ടു ദിവസമായി മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ട്. രണ്ടു ദിവസമായി ഒന്ന് കുളിച്ചിട്ട്. അയ്യേ അവൾക്ക് നാണം തോന്നി. കൈകൾ പൊക്കി അവൾ കക്ഷം ഒന്ന് സ്വയം മണത്ത് നോക്കി. വല്ലാത്ത വിയർപ്പിന്റെ ഗന്ധം. ആ സമയം തണുത്ത വെള്ളത്തിൽ കുളിക്കാൻ അവൾക്ക് കൊതി തോന്നി. എന്നാലും ഒന്ന് മുഖവും കയ്യും കഴുകാമെന്ന് കരുതി ബാത്രൂമിലേക്ക് നടന്നു.
ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ അമ്മയുടെ കട്ടിലിനടുത്ത് ഡോക്റ്ററും നേഴ്‌സും നിൽക്കുന്നത് കണ്ട് ആവൾ ഓടി ചെന്നു.
"മകളാണല്ലേ.." അവളെ കണ്ടപാടെ വിനോദ് ഡോക്റ്റർ ലക്ഷ്മികുട്ടിയമ്മയോട്
💬 Comments
View all comments