0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]

Author : Hypatia Read All Parts 2092

പിന്നിൽ ഏതോ രോഗിയുടെ കിതപ്പുണ്ടെന്ന് ശിൽപ്പയ്ക്ക് തോന്നി.

DMS ഹോസ്പിറ്റലിന്റെ മൂന്നാം നിലയിലെ സ്ത്രീകളുടെ വാർഡിലെ അഞ്ചാം നമ്പർ കട്ടിലിനടുത്തുള്ള ജനലിലൂടെ പുറത്ത് വെളിച്ചം മങ്ങുന്നതും നോക്കി നിൽക്കുകയായിരുന്നു ശിൽപ്പ. തൊട്ടടുത്തെ കട്ടിലിൽ അവളുടെ 'അമ്മ കിടക്കുന്നുണ്ട്. പുറത്തെ കാഴ്ചകളെ വിട്ട് അവൾ 'അമ്മയെ ഒന്ന് നോക്കി. കാഴ്ച്ചയിൽ അമ്മക്ക് പ്രത്യേകിച്ച് ഒരു രോഗവും ഉണ്ടെന്ന് അവൾക്ക് തോന്നിയില്ല. റിപ്പോർട്ടുകൾ നോക്കി ഡോക്റ്റർമാർ നിർണയിച്ച രോഗം കേട്ടതിന് ശേഷമാണ് 'അമ്മ ക്ഷിണിതയായത് എന്ന് അവളോർത്തു. ലക്ഷ്മികുട്ടിയമ്മ കട്ടിലിൽ ചാരിയിരുന്ന് ഒരു ഓറഞ്ച് കഴിക്കുകയായിരുന്നു.

അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് വന്ന ദിവസം അവളോർത്തു.

ആ സമയം അവൾ കോളേജിലായിരുന്നു. 'അമ്മ ഹോസ്പിറ്റലിലാണെന്ന്' പീയൂൺ വന്നു പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞത്. ഓടിപിടിച്ച് ഇവിടെ എത്തി. അപ്പോയെക്കും ടെസ്റ്റുകളും മറ്റും കഴിഞ്ഞ് ഡോക്റ്റർമാർ രോഗവും പ്രതിവിധിയും നിർണയിച്ചിരിക്കുന്നു. കിഡിനിയിൽ ഒരു മുഴ കിഡ്‌നി മാറ്റിവെക്കണം. കേട്ടതും അവളൊന്ന് ഞെട്ടി. എന്താണ് സമ്പവിച്ചെതെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ജോലിക്ക് പോയ വീട്ടിൽ വെച്ച് അമ്മയ്ക്ക് ഒരു വയറുവേദന വന്നതാണ്. ആ വീട്ടുകാരാണ് ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്. ഒരു ചെറിയ വയറുവേദനയ്ക്ക് പിറകിൽ ഇത്രയും വലിയ രോഗം ഒളിഞ്ഞു കിടപ്പുണ്ടാവുമെന്ന് 'അമ്മ കരുതികാണില്ലെന്ന് അവളോർത്തു.

കുറെ സമയമായി കാറ്റത്തൊഴുകുന്ന പട്ടം പോലെ അലയുകയായിരുന്നു അവളുടെ മനസ്സ്. ആലോചനകളെ വിട്ട് അവൾ അമ്മയുടെ അടുത്ത് കട്ടിലിൽ ചെന്നിരുന്നു. അമ്മയുടെ മുഖത്ത് ഒളിഞ്ഞു കിടക്കുന്ന ഒരു ഭയം കാണാമായിരുന്നു.

"അമ്മെ.." അവൾ പതിയെ വിളിച്ചു.

ലക്ഷ്മകുട്ടിയമ്മ തല ഉയർത്തി മകളെ ഒന്ന് നോക്കി.

"അമ്മയ്ക്ക് പേടിയുണ്ടോ" അമ്മയുടെ

💬 Comments

View all comments