Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 16 [Hypatia]
കണ്ട ശ്വേതാ അവന്റെ ഷോൾഡറിലൊന്ന് തട്ടി.
"എന്താടി.." തന്റെ ദർശന സുഖം മുറിഞ്ഞ നീരസത്തിൽ അവൻ ചൊടിച്ചു.
"ഇങ്ങനെ ചോര കുടിച്ചാൽ അവൾ ബോധം കേട്ട് വീഴും ചെക്കാ.."
"നീ ഒന്ന് പോയെ.."
"എന്തിനാടാ ഇങ്ങനെ നോക്കി ചോര കുടിക്കുന്നെ, നേരിട്ട് അങ് പോയി ചൊടിച്ചൂടേ.. നീ ചോദിച്ചിട്ട് തരാത്ത ഏത് പെണ്ണാട ഉള്ളത്.." ശ്വേത്ത അവനെ പ്രോത്സാഹിപ്പിച്ചു.
ശ്വേതയുടെ വാക്ക് കേട്ട് അവൻ പതിയെ എഴുനേറ്റു, നേരെ റോസിയുടെ അടുത്തേക്കാണ് പോയത്.
"റോസി.. ഒരു മിനുട്ട് ഒന്ന് വരോ.." അർജുൻ അടുത്ത് വന്ന് ചോദിച്ചു. എന്നിട്ട് അവൻ വരാന്തയിൽ നിന്ന് അൽപ്പം മാറി നിന്നു. റോസി അവന്റെ പിറകെ ചെന്നു.
"എന്താ..." താല്പര്യമില്ലാത്ത മട്ടിൽ റോസി ചോദിച്ചു.
"ഫാദറിന്റെ കാര്യമോർത്ത് റോസി വിഷമിക്കണ്ട.. ഫാദറിന് ഒന്നും സംഭവിക്കില്ല... "
"മ്മ്.. " റോസി ഒന്ന് മൂളി.
"പിന്നെ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞ് ഫാദർ വരട്ടെ.. നമുക്ക് കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളുമുള്ള ബിൽഡിങ്ങുകൾ നമുക്ക് അവിടെ പണിയണം... പണം നമുക്ക് കണ്ടത്താം.." ഒരു മുഖവുരയെന്നോണം അർജുൻ പറഞ്ഞു.
"മ്മ്..." റോസി മൂളുകമാത്രമാണ് ചെയ്തത്.
"പിന്നെ പരസ്പ്പരം സഹകരിച്ച് നിക്കാണെങ്കിൽ...." ആ വാക്ക് മുഴുമിക്കാൻ അർജുൻ കഴിഞ്ഞില്ല. അതിന് മുന്നേ റോസി തടഞ്ഞു കൊണ്ട് കൈ ഉയർത്തി.
"നിർത്ത്.. നീ എന്താ പറഞ്ഞു വരുന്നതെന്ന് എനിക്കറിയാം... നിന്നെ കണ്ട അന്ന് മുതലേ നിനക്ക് ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് എനിക്ക് മനസ്സിലായതാണ്... നീ വിളിക്കുമ്പോൾ കൂടെ ചെല്ലുന്ന ദേ അവളെ പോലെ (ശ്വേതയെ ചൂണ്ടിക്കൊണ്ട്) കുറെ എണ്ണത്തിനെ കിട്ടുമായിരിക്കും..
💬 Comments
View all comments