Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 16 [Hypatia]
പക്ഷെ ഈ റോസിയെ അതിന് കിട്ടുമെന്ന് നീ കരുതണ്ട.." അത് പറയുമ്പോൾ അവളുടെ കണ്ണുകളും കവിളുകളും ചുവന്നിരുന്നു. അർജുൻ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം. പലരും തന്നെ എതിർത്തിട്ടുണ്ടെങ്കിലും. ഇത് പോലെ മുഖത്തടിച്ചത് പോലെ പ്രതികരിക്കുന്നത് ആദ്യമായിട്ടായിരുന്നു. അത് അവൻ ഒരു അഭിമാനക്ഷതമായി തോന്നി.
"ഹോ.. നീ വല്യ ശീലാവതി. നീയാ ഫാദറിന്റെ സെറ്റപ്പാണെന്ന് എനിക്കറിയാം..."
"ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ..." റോസി അവനു നേരെ കൈ ചുണ്ടിയാണ് അത് പറഞ്ഞത്.
"പറഞ്ഞ നീ എന്ത് ചെയ്യുമെടി...." എന്നും പറഞ്ഞു കൊണ്ട് അർജുൻ റോസിയുടെ അരകെട്ടിലൂടെ ചുറ്റി പിടിച്ച് തന്റെ ശരീരത്തിലേക്ക് അടുപ്പിച്ചു. റോസി അവന്റെ കൈകളിൽ കിടന്ന് ഞെരിഞ്ഞു. ഒന്ന് രണ്ടു തവണ കുതറി മാറിയെങ്കിലും അവന്റെ കൈകളിൽ നിന്നും മോചിതയാവാൻ കഴിഞ്ഞില്ല. ഒട്ടും നിർവാഹമില്ലന്ന് കണ്ട റോസി അവനെ തള്ളി മാറ്റി കൊണ്ട് മുഖത്ത് ആഞ്ഞൊരു അടി കൊടുത്തു. അങ്ങനെ ഒരു പ്രതികരണം അർജുൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
അടിയുടെ ശബ്ദം കേട്ട ശ്വേതയും ശിൽപയും ഒരുപോലെ അവരുടെ അടുത്തേക്ക് തിരിഞ്ഞു നോക്കി. ശ്വേതയ്ക്ക് കാര്യം മനസ്സിലായെങ്കിലും. ശിൽപ്പ മിഴിച്ചു നിൽക്കുകയായിരുന്നു.
റോസി അവനെ കലിപ്പിച്ച് ഒന്ന് നോക്കിയിട്ട് വരാന്തയിലൂടെ നടന്നു പോയി. അർജുൻ ദേഷ്യവും സങ്കടവും ഒരു പോലെ ഉള്ളിൽ നിറഞ്ഞിരുന്നു. അവൻ നേരെ റോസിയുടെ അടുത്തേക്ക് ദൃതിയിൽ നടന്നു ചെന്നു. അവളെ എന്തോ ചെയ്യാനുള്ള ഭാവമാണെന്ന് മനസ്സിലാക്കിയ ശ്വേതാ അവനെ വഴിയിൽ വെച്ച് തടഞ്ഞു. പക്ഷെ അവൻ റോസിയെ നോക്കി.."നിനക്ക് ഞാൻ കാണിച്ച് തരാം കൂത്തിച്ചി മോളെ.." എന്നും പറഞ്ഞ് ആ വരാന്ത വിട്ടിറങ്ങി.
💬 Comments
View all comments