0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 16 [Hypatia]

Author : Hypatia Read All Parts 2024

ശിൽപ്പ ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു.

അർജുൻ നേരെ പോയത് ഡോക്റ്റർ വിനോദിന്റെ റൂമിലേക്കായിരുന്നു. ആ സമയമത്രയും ശ്വേതാ അവനെയും കാത്ത് ഡോക്റ്ററുടെ മുറിയുടെ മുന്നിൽ കത്ത് നിന്നു. കുറച്ച് കഴിഞ്ഞ് ദൃതിയിൽ അവൻ വെളിയിലേക്ക് പോകുന്നത് കണ്ട ശ്വേതാ അവന്റെ പിറകെ ചെന്നു. റോസി നിൽക്കുന്ന വരാന്തയിലെത്തിയപ്പോൾ അവളെ ഒന്ന് കലിപ്പിച്ച് നോക്കിയിട്ട് പോകാനൊരുങ്ങുമ്പോൾ പിറകിൽ നിന്നും ആരോ അവനെ വിളിച്ചു.

"അര്ജുനല്ലേ.." അവൻ തിരിഞ്ഞു നോക്കി. തലമുടി മൊട്ടയടിച്ച ഒരു ആജാനുബാവു മനുഷ്യൻ. ഒരു കൂളിംഗ് ഗ്ളാസ് വെച്ചിട്ടുണ്ട്. നല്ല കട്ടി മീശയുണ്ട്. വെൽ ഡ്രെസ്സ്‌ഡ്.

"അതെ ആരാ...?" അർജുൻ ആളെ മനസ്സിലാവാതെ ചോദിച്ചു.

"ഞാൻ ആരാന്നോക്കെ പറയാം... എനിക്ക് അല്പം അർജുനോട് സംസാരിക്കാനുണ്ട് ഒന്ന് വരവോ..."

"എനിക്ക് നിങ്ങളോടൊന്നും സംസാരിക്കാനില്ല.. നിങ്ങളൊന്ന് പോയെ.." റോസിയോടുള്ള കലിപ്പിൽ അയാളെ തള്ളി മാറ്റി കൊണ്ട് പോകാനൊരുങ്ങിയ അർജുനെ അയാൾ ഷോൾഡറിൽ പിടിച്ച് തടഞ്ഞു.

"നിങ്ങൾ ഉടക്കാൻ വന്നതാണോ... മിസ്റ്റർ.." അർജുൻ അവന്റെ നിയത്രണം വിട്ടിരുന്നു...

"മിസ്റ്റർ അർജുൻ.. നിങ്ങൾ ഞങ്ങളോട് സഹകരിക്കണം യൂ ആർ അണ്ടർ കസ്റ്റഡി... അയാം ജോയ് റാം IPS..." അയാൾ സ്വയം പരിചയപ്പെടുത്തി. അപ്പോയെക്കും ചുറ്റിൽ നിന്നും യൂണിഫോം ധരിച്ച പോലീസുകാർ അവനെ വളഞ്ഞു. അതിൽ സിറ്റി പോലീസ് കമ്മിഷണർ ജോസഫ് തടത്തിലുമുണ്ടായിരുന്നു. അർജുൻ അയാളുടെ മുഖത്തേക്കൊന്ന് കനപ്പിച്ച് നോക്കി. 'തന്റെ കയ്യിൽ നിന്നും ഒരു പാട് ഒചാരം പറ്റിയ നായെ..' അവൻ മനസ്സിൽ പറഞ്ഞു. അത് കേട്ടെന്ന പോലെ അയാൾ തല താഴ്ത്തി.

അർജുൻ വിലങ്ങു വെച്ച് കൊണ്ട് പോകുമ്പോൾ റോസിയും

💬 Comments

View all comments