0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia]

Author : Hypatia Read All Parts 2871

പോലീസ് ഭാഷ്യം തുടങ്ങി.

"ഞാൻ ഇവിടെ പണിക്കാണ് സാർ.."

"എന്ത് പണി..."

"ചെടി നനക്ക... പിന്നെ സാധനം കൊണ്ട് വര.. ഗസ്റ്റിന്റെ സാധങ്ങൾ എടുക്ക.. അങ്ങനെ ഒക്കെ.."

"ഇവിടെ മാനേജർ ഒന്നും ഇല്ലേ.."

"ഇല്ല സാർ.."

"മ്മ്.. ഈ റൂമിൽ ഇന്നലെ ആരായിരുന്നു ഗസ്റ്റ്.." അയാൾ ഇറങ്ങിവന്ന ഹട്ടിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു. ആ ചോദ്യത്തിന് കണ്ണൻ ഒന്ന് പരുങ്ങി, അയാൾ പതിയെ താഴ്ത്തി.

"ചോദിച്ചത് കേട്ടില്ലേ...?"

"മ്മ്.. മുതലാളിയായിരുന്നു .." അയാൾ പേടിച്ച് പറഞ്ഞു.

"തന്റെ മുതലാളിയുടെ കൂടെ എത്ര പേരുണ്ടായിരുന്നു.."

"രണ്ട്.."

"ആണോ..? പെണ്ണോ..?" അയാൾ വീണ്ടും തല താഴ്ത്തി.

"പറയടാ.."

"പെണ്ണ്.."

"മ്മ്...." ജോയ് റാം... ദീർഘമായി ഒന്ന് മൂളി.

അപ്പോയെക്കും ജോയ് സാറും കുടുമ്പവും ഡ്രസ്സ് മാറി അവരുടെ സാധനങ്ങളും എടുത്ത് പുറത്തിറങ്ങിയിരുന്നു. അവരെ കണ്ടപ്പോൾ ആ പോലീസ് ഉദ്യോഗസ്ഥൻ അവരുടെ അടുത്തേക്ക് നടന്നു.

"നിങ്ങൾ ഇവിടെ ഗസ്റ്റായിരുന്നോ...?"

"അതെ... എന്താ സാർ..?" ജോയ് സാർ ചോദിച്ചു.

"ഇങ്ങനെ ഒരു ഗസ്റ്റ് HOUSE ഉള്ളത് നിങ്ങൾക്ക് എങ്ങനെ അറിയാം... " അയാളുടെ ചോദ്യം പാടെ നിരാകരിച്ച് കൊണ്ട് ആ ഉദ്യോഗസ്ഥൻ മറ്റൊരു ചോദ്യം ചോദിച്ചു.

"ഞാൻ ഒരു കോളേജിലെ പ്രിൻസിപ്പൽ ആണ്.. എന്റെ കോളേജിലെത്തന്നെ ഒരു വിദ്യാർത്ഥിയുടെ ഫാമിലി gust houseആണ് സാർ ഇത്... അവനാണ് എനിക്ക് ഏർപ്പാട് ചെയ്ത തന്നത്.."

"വാട്ട്സ് ഹിസ് നെയിം..?"

"വൺ മിസ്റ്റർ അർജുൻ..." ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നെങ്കിലും ജോയ്സർ തന്റെ ആറ്റിറ്റ്യൂട് നിലനിർത്തികൊണ്ട് മറുപടി പറഞ്ഞു.

"മ്മ്... ഇതാരാണ്..?"

"എന്റെ പെങ്ങളും മകളുമാണ്...സാർ"

"അപ്പൊ നിങ്ങൾ

💬 Comments

View all comments