0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]

Author : Hypatia Read All Parts 7684
"ഇനി എന്താ ചെയ്യാ.."
"ഒന്നും ചെയ്യാനില്ല, പോയി പെണ്ണ് കാണാൻ ഒരുങ്ങി കെട്ടി നിന്ന് കൊടുക്കുക അത്ര തന്നെ.. ഇപ്പോയെ ബലം പിടിച്ചാൽ അവസാനം ഒന്നും ചെയ്യാൻ പറ്റില്ല.." "മ്മ്.. " അർജുൻ ഒന്ന് മൂളി. "അതിന് മുന്നേ എനിക്കൊരു കാര്യം അറിയണം അർജുൻ... " "എന്താണ്.." "അച്ഛനും മാമനും എന്നെ തിരഞ്ഞു ഇത് വരെ വന്നിട്ടുണ്ടെങ്കിൽ, ഈ ബന്ധം അവർക്കൊക്കെ ഇഷ്ട്ടപെട്ടിട്ടുണ്ട്.. അപ്പൊ ഏത് വിധേനെയും എന്നെ അവർ ലോക് ആക്കും.. ഉറപ്പാണ്. അത് കൊണ്ട് നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണം.." അല്പനേരത്തെ മൗനത്തിന് ശേഷം അർജുൻ പറഞ്ഞു. "നീനക്ക് എന്നെ വിശ്വാസ കുറവുണ്ടെന്ന് ഞാൻ പറയുന്നില്ല. എങ്കിലും ഞാൻ പറയാ.. believe me കൂടെയുണ്ടാകും ഞാൻ..എന്നും" "ഒക്കെ അത് മതി.. ഇത് ഞാൻ എങ്ങേനെകിലും മുടക്കാൻ നോക്കാം. പക്ഷെ പിന്നെ അതികം നമുക്ക് നീട്ടി കൊണ്ട് പോവാൻ പറ്റില്ല.. ഉടനെ രണ്ടുപേരും വീട്ടിൽ പറയണം.." "ഒക്കെ പറയാം" പിന്നീട് ഹോസ്റ്റലിൽ എത്തുന്നത് വരെ ആരും ഒന്നും സംസാരിച്ചില്ല. ശ്വേതയുടെ അച്ഛനും മാമനും അവര് ഹോസ്റ്റലിൽ എത്തുന്നത് വരെ അവിടെ കത്ത് നിന്നിരുന്നു. അർജുൻ ഹോസ്റ്റലിന് മുന്നിൽ കാർ നിർത്തി. ശ്വേത ഹോസ്റ്റലിലേക്ക് കയറി, അവളുടെ ബാഗ് എടുത്ത് തിരിച്ച് അച്ഛനും മാമനും വന്ന കാറിലേക്ക് കയറി. ഹോസ്റ്റൽ ഗെയ്റ്റ് കടന്ന് പോയ ആ കാർ കൺ മുന്നിൽ നിന്നും മറയുന്നത് വരെ അർജുനും അനിതടീച്ചറും ഹോസ്റ്റലിനു പുറത്ത് കാറിലിരുന്നു. "എന്താ ഇനി പരിപാടി.." അല്പനേരത്തെ മൗനത്തിന് ശേഷം അർജുൻ ചോദിച്ചു. "എന്നെ കോളേജിൽ ഇറക്കിയേക്ക്,

💬 Comments

View all comments