0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]

Author : Hypatia Read All Parts 7685
എൻറെ സ്‌കൂട്ടർ അവിടെയാണ്.." "അപ്പൊ ടീച്ചർ അങ്ങോട്ട് വരുന്നില്ലേ..?" "എങ്ങോട്ട്.?" അനിതടീച്ചർ സംശയത്തോടെ അർജുനെ നോക്കി. "എൻറെ വീട്ടിലേക്ക്, അവിടെ നാരായണി നമ്മളെ കത്ത് നിക്കുന്നുണ്ടാവും.." "ഹേയ്... ഞാൻ എങ്ങനാ വരുന്നേ..? എനിക്ക് പറ്റില്ല.." "എന്ന നാരായണിയെ വിളിച്ച് പോകാൻ പറയാം അല്ലേ..?" "മ്മ്.. " ടീച്ചർ ഒന്ന് മൂളി.
അർജുൻ വണ്ടിയെടുത്ത് കോളേജിലേക്ക് വിട്ടു. അവർ കോളേജിൽ എത്തുമ്പോൾ ബിനാമിസ്സ് അനിതടീച്ചറെയും കാത്ത് കാന്റീൻ മുന്നിൽ ഉണ്ടായിരുന്നു. കാറിൽ നിന്നും ഇറങ്ങി അനിത പാർക്കിങ്ങിലേക്ക് പോയി. കൂടെ ബിനാമിസ്സും ഉണ്ടായിരുന്നു. അർജുൻ അനിതടീച്ചറും ബിനാമിസ്സും സ്‌കൂട്ടറിൽ കോളേജിൽ നിന്നും പോകുന്നത് വരെ കാറിൽ തന്നെ ഇരുന്നു. അവര് കോളേജ് ഗെയ്റ്റ് കടന്നതും അവൻ കാർ സ്റ്റാർട്ട് ചെയ്ത് നാരായണിയുടെ അടുത്തേക്ക് വിട്ടു. ***************************************************** കോടതിയിലെ അന്നത്തെ താൻ അറ്റന്റ് ചെയ്യണ്ട രണ്ടു കേസുകളും കഴിഞ്ഞപ്പോയെക്കും സമയം ഉച്ച കഴിഞ്ഞിരുന്നു. അർജുന്റെ കയ്യിൽ നിന്നും അവൻറെ അച്ഛൻ രവീന്ദ്രൻറെ കയ്യിൽ നിന്നും കേസിന് വേണ്ടിയുള്ള സൈനുകൾ വാങ്ങിയ പേപ്പറുകളുമായി അഡ്വേക്കേറ്റ് അനൂപ് ഓഫീസിൽ എത്തുമ്പോൾ വൈകുന്നേരം നാല് മണിയായിരുന്നു. നഗരത്തിന് വളരെ ആകർഷകവും മനോഹരവുമാക്കുന്ന ബിസിനെസ്സ് മാളിൻറെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിലേക്ക് അയാൾ വണ്ടിയൊതുക്കി. ദൃതിയിൽ ലിഫ്റ്റിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും, വർക്ക് ചെയ്യാത്തതിനാൽ സ്റ്റെപ്പിലൂടെ മുകളിലേക്ക് ഓടി കയറുകയായിരുന്നു. ബിസ്സിനെസ്സ് മാളിന്റെ മൂന്നാം നിലയിലാണ് അനൂപിന്റെ ഓഫീസ്. മാളിനകത്ത് 95% വും പല സ്ഥാപനങ്ങളുടെയും ഓഫീസുകൾ മാത്രമാണ് ഉള്ളത്. അത് കൊണ്ട് തന്നെ അത്ര തിരക്കുള്ള സ്ഥലമല്ല. അയാളുടെ ഓഫീസ് വളരെ മനോഹരവും അഡമ്പരവുമായിരുന്നു. ഓഫിസിന്റെ ചില്ലു

💬 Comments

View all comments