Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]
വാതിൽ തുറന്ന് അകത്ത് കയറിയാൽ, ഫുള്ളി എയർ കണ്ടീഷൻചെയ്‌ത്, ഒരു പാശ്ചാത്യൻ രീതിയിലാണ് ഇന്റീരിയർ ചെയ്തിട്ടുള്ളത്.
മൂന്ന് സ്റ്റാഫും അഞ്ച് ജൂനിയർ വക്കീലാൻമാരും ഒരു ഓഫീസ് മാനേജറും അടങ്ങുന്നതാണ് അദേഹത്തിൻറെ ഓഫീസ് അംഗങ്ങൾ.
ഓരോ അംഗങ്ങൾക്കും പ്രത്യേകം സീറ്റുകളും മേശകളും നൽകിയിട്ടുണ്ട്.
അവ നിരയായി മോനോഹരമായിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്.
വാതിൽ തുറന്ന് നേരെ കേറുന്നത് ക്ളൈന്റുകൾക്ക് ഇരിക്കാനുള്ള വിസിറ്റിങ് റൂമിലേക്കാണ്.
ഓഫിസ് ഹാളിൻറെ അറ്റത്ത് ഗ്ലാസ്സിന്റെ മറയോട് കൂടിയ ഒരു കാബിനാണ് അയാളുടെ ഇരിപ്പിടം.കാബിനിന്റെ വാതിൽ തുറന്ന് അയാൾ അകത്ത് കയറുമ്പോൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
അയാൾ സീറ്റിലിരുന്നു.
എ സിയുടെ തണുപ്പടിച്ചപ്പോൾ അയാൾക്കൊരു ആശ്വാസം തോന്നി.
ഇന്റർകോം എടുത്ത് അയാൾ ചെവിയിൽ വെച്ചു.
"തോമസേട്ടാ... ഒന്ന് ഓഫിസിലേക്ക് വരോ?" അയാൾ ഫോണിൽ പറഞ്ഞു
അൽപ്പം കഴിഞ്ഞു ഒരു അമ്പതിനോട് പ്രായം തോന്നിക്കുന്ന ഒരു കഷണ്ടിയുള്ള മനുഷ്യൻ അകത്തേക്ക് വന്നു. അയാൾ അനൂപിന്റെ മേശക്കരികിൽ നിന്നു.
"തോമസേട്ടാ.. ഉച്ചക്ക് ഭക്ഷണം ഒന്നും അഴിക്കാൻ പറ്റിയില്ല, തോമസേട്ടൻ എനിക്ക് ഒരു ഊണ് പറയോ..?"
"മോനെ.. ഈ നേരത്ത് ഇനി ഊണ് കിട്ടില്ലാലോ..?"
"എന്നാ.. ചപ്പാത്തി മതി.. വേഗം കൊണ്ട് വരാൻ പറയണേ.. നല്ല വിശപ്പ്.."
"ശരി.." അതും പറഞ്ഞു അയാൾ പോകാൻ ഒരുങ്ങി.
"പിന്നെ തോമസേട്ടാ.. താഴെ ട്രാവൽ ഏജൻസിയിൽ ചെന്നൈക്കുള്ള ബസ് ടിക്കെറ്റ് പറഞ്ഞിട്ടുണ്ട് വരുമ്പോ അതും കൂടെ ഒന്ന് വാങ്ങണെ.."
"അല്ല മോനെ.. ഫ്‌ളൈറ്റ് ബുക്ക് ചെയ്തിരുന്നല്ലോ.."
"അഞ്ച് മണിക്കാണ് ഫ്‌ളൈറ്റ്, ഇനി ഇപ്പൊ ഇവിടുന്ന് പോയാലും ടൈമിന് എത്തുമെന്ന് തോന്നുന്നില്ല.. ഞാൻ അത് ക്യാൻസൽ ചെയ്തിട്ടുണ്ട്.."
💬 Comments
View all comments