Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]
എന്നും പറഞ്ഞ പോക്കറ്റിൽ നിന്ന് ടിക്കറ്റിനും ഭക്ഷണത്തിനുമുള്ള പണം എടുത്ത് കൊടുത്തു.
അയാൾ പുറത്തേക്ക് പോയി.
ഇന്നത്തെ തിരക്കിൻറെയും ഭക്ഷണം കഴിക്കാത്തതിൻെയും ക്ഷീണത്തിൽ കസേരയിലേക്ക് ചാരി കണ്ണുകൾ അടച്ചു കിടന്നു.
"സാർ മേ ഐ കമിങ്.." കണ്ണുകൾ ചിമ്മി തുടങ്ങിയപ്പോൾ ഡോറിൽ ഒരു സ്ത്രീ ശബ്ദം കേട്ടു.
" ആഹ്... ശ്രുതി. കയറി വാ " ഒട്ടും ഉന്മേഷമില്ലാതെ അയാൾ പറഞ്ഞു.
"അല്ല സാറേ ഫ്‌ളൈറ്റ് അഞ്ച് മണിക്കല്ലേ... നമുക്ക് പോണ്ടേ.. ഞാൻ ഒരു പാട് വിളിച്ചിരുന്നു, സാർ ഫോണെടുത്തില്ലലോ.."
"ആഹ്.. ഫോൺ സൈലന്റായിരുന്നടൊ..."
"അപ്പൊ പോവണ്ടേ... നാളത്തെ കേസ്.. RJ ഗ്രൂപ്പിന്റെ സ്റ്റാഫ് വിളിച്ചിട്ടുണ്ടായിരുന്നു. നാളെ അറ്റന്റ് ചെയ്യില്ലെന്ന് ചോദിച്ചിട്ട്.."
"മ്മ്.. ഇനി ഇപ്പൊ പോയാലും ഫളൈറ്റ് മിസ്സാവും... So ഞാൻ ടിക്കറ്റ് ക്യാൻസൽ ചെയ്തിട്ടുണ്ട്. പകരം ബസിന് ടിക്കറ്റെടുത്തിട്ടുണ്ട്.."
"ബസ്സിന് പോയാൽ സാറേ... നമ്മൾ ഓൺ ടൈം കോർട്ടിൽ അറ്റന്റ് ചെയ്യാൻ പറ്റില്ലാലോ..?"
"രാത്രി പതിനൊന്ന് മണിക്കാണ് ബസ്, ലേറ്റ് ഇല്ലാതെ അവിടെ എത്തുവാണെങ്കിൽ മോർണിംഗ് പതിനൊന്ന് അല്ലെങ്കിൽ പന്ത്രണ്ടിന് നമ്മളെത്തും, ഇനി അഥവാ ലേറ്റായാൽ ഞാൻ അഡ്വേക്കേറ്റ് ജോയിയെ വിളിച്ച് പറഞ്ഞിട്ടുണ്ട്, നീ ആ സൈൻ ചെയ്ത ഡോകുമെന്റിന്റെ കോപ്പി ഒക്കെ അവൻ ഒന്ന് മെയിൽ ചെയ്ത് കൊടുക്ക്.."
"ഒക്കെ സാർ.."
"പിന്നെ.. നൈറ്റ് അല്ലെ പോകുന്നത് നീ വേണേൽ അത് മെയിൽ ചെയ്തിട്ട് വീട്ടിൽ പോയിക്കൊ.. ഒരു 10.30 ഒക്കെ ആവുമ്പൊ വന്നാൽ മതി.."
"ശരി സാർ.." ശ്രുതി പോയപ്പോൾ തോമാസേട്ടൻ ടിക്കറ്റുമായി വന്നു. ക്ഷീണം കൊണ്ട് കാബിനിൽ തന്നെയുള്ള സോഫയിൽ
💬 Comments
View all comments