Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]
കിടന്ന് മയങ്ങിയപ്പോൾ തോമസേട്ടൻ 'ഭക്ഷണം കൊണ്ടെന്നു'ന്ന് പറഞ്ഞു വിളിച്ചു. ഡൈനിങ് റൂമിൽ പോയി ചപ്പാത്തിയും കടല കറിയും കഴിച്ച് വീണ്ടും അയാൾ ആ സോഫയിൽ കിടന്നു മയങ്ങി.
അഞ്ചു മണിയായപ്പോൾ ഓഫിസിലെ സ്റ്റാഫുകൾ ഓരോരുത്തരായി പോകാൻ തുടങ്ങി.
പക്ഷെ ശ്രുതിയുടെ ജോലി അപ്പോഴും കഴിഞ്ഞിരുന്നില്ല.
ഒരുപാട് ഡോകുമെന്റുകൾ ഉണ്ടായിരുന്നു.
ഓരോന്നും സ്കേൻ ചെയ്ത് മെയിൽ ചെയ്യാൻ ഒരുപാട് സമയമെടുത്തു.
"മോളെ ചാവി സാറിൻറെ ടേബിളിന് മുകളിലുണ്ടെന്ന് പറയണേ..പിന്നെ സാർ ഉറങ്ങാണ്, വിളിക്കണ്ട... ഉച്ചക്കത്തെ ഭക്ഷണം ഇപ്പോഴാ കഴിച്ചേ.. നല്ല ക്ഷീണം കാണും.. ഉറങ്ങിക്കോട്ടെ..." തോമസേട്ടൻ പോകാൻ നേരം ശ്രുതിയോട് പറഞ്ഞു.
എന്നും അവസാനം ഓഫിസ് പൂട്ടി പോകുന്നത് തോമസേട്ടനാണ്.
ശ്രുതിയുടെ സ്കേൻ ചെയ്യലും മെയിൽ ചെയ്യലും കഴിഞ്ഞപ്പോയേക്കും നേരം 6.30 ആയിരുന്നു.
അവൾ അനൂപിൻറെ ഓഫീസ് തുറന്ന് നോക്കി. സാർ ഇപ്പോഴും നല്ല ഉറക്കത്തിലാണ്.
ഒരു മുഷിച്ചിൽ തോന്നിയ കാരണം ഡൈനിങ് റൂമിലെ കേറ്റലിൽ വെള്ളം ചൂടാക്കി ഒരു ചായയിട്ടു.
'keep smile' എന്ന ലേബലുള്ള ഒരു മഗ്ഗിലേക്ക് ചായ പകര്ന്നു.
അതും കൊണ്ട് അവളുടെ ചെയറിൽ വന്നിരുന്നു.
മൊബൈലിൽ ചെറിയ ശബ്ദത്തിൽ പാട്ട് വെച്ച് ആ ചായ നുണഞ്ഞു. ഇരിക്കാനുള്ള സുഖത്തിന് ടേബിളിലേക്ക് കാൽ കയറ്റിവെച്ച് ചെയറിലേക്ക് ചാരിയിരുന്നു കണ്ണികളടച്ചു.
"ശ്രുതി ഇത് വരെ പോയില്ലേ.." ഉറക്കമുണർന്നു വന്ന അനൂപ് അവളെ കണ്ട് ചോദിച്ചു.
ചായയുടെ രുചിയിലും പാട്ടിൻറെ ലഹരിയിലും കണ്ണടച്ചസ്വാധിച്ചിരുന്ന ശ്രുതി ഞെട്ടി.
പെട്ടെന്ന് ടേബിളിൽ നിന്ന് കാലെടുത്തപ്പോൾ മേശയിലുണ്ടായിരുന്ന പെൺഡ്രോയെർ താഴെ വീണു.
കുറെ പെന്നുകളും പൊട്ടിയ ഡ്രോയറും താഴെ ചിതറി കിടന്നു.
💬 Comments
View all comments