0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]

Author : Hypatia Read All Parts 7676
ശ്വേതയുടെ കയ്യിൽ കിടന്ന ഫോൺ റിങ് ചെയ്തു. "ഹലോ..അമ്മെ.." "മോളെവിടെയാ.." "ഞാൻ കോളേജിലാണ് അമ്മെ.. എന്തെ.."
"മോൾക്ക് ഇന്ന് വീട്ടിലേക്ക് ഒന്ന് വരാൻ പറ്റോ.. ക്ലാസ് കഴിഞ്ഞിട്ട് മാതി.." "എന്തെ... അമ്മെ.." അവളുടെ മുഖം മാറി. " നാളെ ഒരു കൂട്ടർ നിന്നെ കാണാൻ വരുന്നുണ്ട്.." "അമ്മെ... ഞാൻ എത്ര തവണ പറഞ്ഞതാ എനിക്കിപ്പോ കല്യാണം വേണ്ടാന്ന്.. എന്താ അമ്മെ പറഞ്ഞ മനസ്സിലാവാത്തത്.." അവൾ അമ്മെയോട് ദേഷ്യത്തിൽ അൽപ്പം ശബ്ദമുയർത്തി സംസാരിച്ചു. അത് അർജുനും അനിത ടീച്ചറും ശ്രദ്ധിച്ചു. "എന്താ.. നിൻറെ ഉദ്ദേശം കെട്ടാതെ നടക്കാനാണോ..? അച്ഛന്റ്റെ ഒരു സുഹൃത്തിന്റെ മോൻ ആണ്. അവര് നാളെ രാവിലെ വരും, നീ എന്നെ കടിച്ചു കീറാൻ വരാതെ ക്ലാസ് കഴിഞ്ഞു വേഗം ഇങ് വരാൻ നോക്ക്.." അമ്മയും അതെ ദേഷ്യത്തിൽ പറഞ്ഞു. അപ്പോയെക്കും അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. "'അമ്മ ഇനി എന്ത് പറഞ്ഞിട്ടും കാര്യല്ല്യ... ഞാൻ വരൂലാ..." ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു. എന്നിട്ട് ഫോൺ കട്ടാക്കി. അല്പനേരം അവിടെ തന്നെ നിന്ന്, കൈ തണ്ടയിൽ കണ്ണ് തുടച്ച് കാറിൻറെ അടുത്തേക്ക് നടന്നു. മുന്നിലെ സീറ്റിൽ കയറി ഇരിന്നു. അത് കണ്ട് അനിത പിന്നിലെ സീറ്റിലും വന്ന് കയറി. അർജുൻ വണ്ടിയെടുത്തു. മുറ്റത്ത് നിന്ന് വണ്ടി ചെറിയ ചെമ്മൺ പാതയിലൂടെയും, പിന്നീട് വീതി കുറഞ്ഞ പഞ്ചായത്ത് റോഡിലൂടെയും കയറി, മെയിൻ റോഡിലേക്ക് ചാടി. പതിനഞ്ച് മിനുട്ട് യാത്ര മാത്രേ ഇനി ഹോസ്പിറ്റലിലേക്ക് ഉണ്ടായിരുന്നുള്ളു. മെയിൻ റോഡിൽ എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല. "എന്ത് പറ്റി ശ്വേതാ...? ആരായിരുന്നു

💬 Comments

View all comments