Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]
ഫോണിൽ.." മെയിൻ റോഡിലൂടെ അൽപ്പം സഞ്ചരിച്ചതിന് ശേഷം അനിതടീച്ചർ ശ്വേതയോട് ചോദിച്ചു.
"ഹേയ്... ഒന്നുല്ല വീട്ടീന്നാ.."
"എന്താ കാര്യം... നിന്റെ കണ്ണൊക്കെ ചുമന്നിരിക്കുന്നല്ലോ.."
"ഹെയ് ഒന്നുല്ല .." അവൾ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
"എന്താടി... കാര്യം.." അർജുനാണ് ചോദിച്ചത്.
"ഒന്നുല്ല.. 'അമ്മ വിളിച്ചതാ.. നാളെ ആരോ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന്.."
"ഹോ... അതിനാണോ നീ ഇങ്ങനെ മോങ്ങുന്നത്.." അർജുൻ അവളെ കളിയാക്കി.
" അർജുൻ ... വേണ്ട.." അനിതടീച്ചർ ശബ്ദമുയർത്തി അർജുനെ തടഞ്ഞു.
"എന്തേ.. ടീച്ചറെ.. ഇവൾ മോങ്ങുന്നത് കണ്ടീലെ.. ചെറിയ കുട്യോളെ പോലെ.." അർജുൻ പറഞ്ഞു.
"അത് നിനക്ക് പറഞ്ഞ മനസ്സിലാവില്ല അർജുൻ... ഒരു പെണ്ണിന് അവളുടെ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനും ജീവിതം എങ്ങനെയാവണം എന്നതിലും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാവും, അത് നമ്മുടെ അനുവാദമില്ലാതെ മറ്റൊരാൾ തീരുമാനിക്കുന്നത്, നിസ്സഹായ ആയി നോക്കി നിൽക്കേണ്ടി വരുന്നതും, അതിന് വേണ്ടി വാശി പിടിക്കുമ്പോൾ അടിച്ചമർത്തുന്നതും, അതിനിടയിൽ കണ്ട സ്വാപ്നങ്ങൾ കൺ മുന്നിൽ നിന്ന് നഷ്ട്ടപെട്ട് പോകുന്നതും കാണുമ്പൊൾ മനസ്സ് നീറും, ചിലപ്പോൾ കരഞ്ഞെന്നും വരും...അത് പലർക്കും മനസിലാവില്ല.. ചിലപ്പോൾ അമ്മമാർക്ക് പോലും മനസ്സിലാവാറില്ല."
ഇത് കേട്ട് ശ്വേത ടീച്ചറെ നോക്കി. അവളുടെ കണ്ണിൽ വീഴാൻ തൂങ്ങി നിന്ന നീര് തുള്ളികൾ ഇറ്റി വീണു. അവൾ പിന്നിലേക്ക് തിരിഞ്ഞു ടീച്ചറുടെ ശിരസ് അവളിലേക്ക് അടുപ്പിച്ചു, ടീച്ചറുടെ കവിളുകളിൽ അവൾ മാറി മാറി മുത്തമിട്ടു. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. ടീച്ചറോട് ഇത് വരെ തോന്നാത്തൊരിഷ്ടം ഇപ്പോൾ അവൾക്ക് തോന്നി. അതിൽ ഒട്ടും കാമമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. അൽപ്പനേരം ആരും ഒന്നും മിണ്ടിയില്ല.
💬 Comments
View all comments