Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia]
എടുത്ത് തോളിലിട്ട് മുറ്റത്തേക്കിറങ്ങി.
"ആന്റിക്ക് വീട്ടിൽ ഒരുപാട് പണിയുണ്ട് മോളെ.. ആന്റി പൊക്കോട്ടെ..."
"വേണ്ട..."
"പ്ലീസ് മോളെ.."
"വേണ്ട... " കിങ്ങിണി അനിതടീച്ചറുടെ തോളിൽ കിടന്ന് തേങ്ങി.
"മ്മ്... കരയണ്ട ആന്റി പോകുന്നില്ല..."
അത് കേട്ട് കിങ്ങിണി ചിരിച്ചു.
"കള്ളി ചിരിക്കുന്നത് കണ്ടില്ലേ...?"
കിങ്ങിണിയും ടീച്ചറും കുറെ നേരം പറമ്പിലും മുറ്റത്തും കറങ്ങി നടന്നു. അവളേം കൊണ്ട് തൊട്ടടുത്ത കടയിൽ പോയി സ്വീറ്റ്സ് വാങ്ങി കൊടുത്തു. സൂര്യൻ പടിഞ്ഞാറ് താണു. അന്തരീക്ഷത്തിൽ ഇരുട്ട് വീണു. അവർ പുറത്ത് നിന്ന് അകത്തേക്ക് കയറി. അപ്പോയെക്കും ബിനാമിസ്സ് കുളിയൊക്കെ കഴിഞ്ഞു വന്നിരുന്നു. ഒരു ഓറഞ്ച് മാക്സിയായിരുന്നു ബിനാമിസ്സിന്റെ വേഷം.
'അമ്മ എവിടെ പോയി മിസ്സെ..."
"അകത്തുണ്ടല്ലോ... "
"അല്ല ഞാൻ വന്നിട്ട് പുറത്തേക്ക് ഒന്നും കണ്ടില്ല.."
"തലവേദനാന്ന് പറഞ്ഞു കിടക്കുന്നുണ്ട്..."
അനിതടീച്ചർ 'അമ്മ കിടക്കുന്ന മുറിയിലേക്ക് കയറി.
ഈ വീട് ബിനാമിസ്സിന്റെ സ്വന്തം വീടാണ്. മിസ്സിനെ കല്യാണം കഴിച്ചിരിക്കുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്. കോളേജിൽ ജോലി കിട്ടിയപ്പോൾ താമസം ഇങ്ങോട്ട് മാറ്റി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഭർത്താവ് ഇവിടെ വന്ന് നിൽക്കും. അയാൾക്ക് അവിടെ വാട്ടർ അതോറിറ്റിയിലാണ് ജോലി.
അനിത അമ്മയോട് അൽപനേരം സംസാരിച്ചിരുന്നു. ബീനാമിസ്സ് കിങ്ങിണി മോൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കിയതിന് ശേഷമാണ് ടീച്ചർക്ക് അവിടെ നിന്നും പോകാൻ കഴിഞ്ഞത്. അവൾ ഉറങ്ങാതെ ടീച്ചർക്ക് പോകാൻ പറ്റുമായിരുന്നില്ല. അത്രയ്ക്കും അടുപ്പമാണ് അവർ തമ്മിൽ.
അപ്പോയെക്കും നല്ല ഇരുട്ട് വീണിരുന്നു. 'നാളെ പോയാൽ പോരെ എന്ന് ബീനാമിസ്സ് ചോദിച്ചെങ്കിലും' ടീച്ചർ 'പോട്ടെ..' എന്നും പറഞ്ഞിറങ്ങി.
അനിത ടീച്ചർ വീട്ടിലെത്തി
💬 Comments
View all comments