0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia]

Author : Hypatia Read All Parts 6461
പുത്തൻപുരക്കലിലേക്ക് ചോദ്യം ചെയ്യലിന്റെ കുന്തവും കൊണ്ട് ചെന്നിട്ടില്ല. അതിന് കാരണം, സത്യത്തിൽ ഉള്ളിലെ നിർവചിക്കാൻ പറ്റാത്ത ഭയമാണെങ്കിലും, ബഹുമാനം എന്ന് ലളിതവൽക്കരിചാണ് നാട്ടുകാർ അതിനെ കണ്ടത്.
പുത്തൻപുരക്കൽ തറവാടിൻറെ ഇനിയും പറഞ്ഞു തീരാത്ത പോരിശകൾ ഒരു തലക്കൽ പാടിയും പറഞ്ഞും നടക്കുന്നുണ്ടെങ്കിലും, യാതാർത്ഥ സത്യങ്ങൾ കേൾക്കാൻ അത്ര സുഖകരമുള്ള ഒന്നായിരുന്നില്ല. ആ അപ്രിയ സത്യങ്ങൾ വളരെ രഹസ്യമായിരുന്നെങ്കിലും നാട്ടിലെ ചില വിവരമുള്ള ആളുകൾക്കൊക്കെ അറിയാവുന്ന പരസ്യം തന്നെയാണ്. സാമൂതിരിയുമായി രാജ വർമ്മ തമ്പുരാൻ സൗഹൃദമുണ്ടെങ്കിലും, തമ്പുരാനും സാമൂതിരിയും പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ആ അഭിപ്രായവ്യത്യാസങ്ങളിൽ നിന്ന് അവർ തമ്മിൽ ശത്രുതയിൽ വരെ എത്തിയിരുന്നത്രെ. എന്നാൽ സൗഹൃദങ്ങൾക്ക് വിലകൽപ്പിച്ചിരുന്ന സാമൂതിരി, തമ്പുരാനെ തൻറെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി സന്ധി സംഭാഷണങ്ങൾക്ക് ശ്രമിച്ചിരുന്നു എന്നും എന്നാൽ സാമൂതിരിയുടെ മൂന്നാം വേളിയിലെ മകളെയും കൊണ്ട് തമ്പുരാൻ കടന്നു കളഞ്ഞു എന്നുമാണ് നാട്ടിലെ ചില സത്യന്വേഷികളുടെ പക്ഷം.പിന്നീട് സാമൂതിരി തൻറെ പടനായകൻ കുഞ്ഞാലിയെ വിട്ട് തമ്പുരാനെ വക വരുത്താൻ നോക്കിയെങ്കിലും, രാജ വർമ്മ തമ്പുരാൻ ബ്രിട്ടീഷ്‌ക്കറുടെ സഹായത്തോടെ സുരക്ഷിതമായി ഒളിവിൽ പോയി. ബ്രിട്ടീഷ് പ്രഭുക്കന്മാരെയും പട്ടാള ജനറൽ മാരെയും പൊന്നും പെണ്ണും കൊടുത്ത് അയാൾ പ്രീതി പൊടുത്തി. ആ പെണ്ണുങ്ങളിൽ അയാളുടെ ഭാര്യയും മക്കളുമോക്കെ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. പിന്നീട് ബ്രിട്ടീഷ്ക്കാർക്കെതിരെ ജനങ്ങൾ സമരമുറകൾ തുടങ്ങിയപ്പോൾ ഒരു സഹായകൻറെ വേഷം കെട്ടി ജനങ്ങളുടെ കൂടെ കൂടുകയും, ഒപ്പം തന്നെ വെല്ലസ്സി പ്രഭുവിൻറെ ഒറ്റുകാരനയി പ്രവൃത്തിക്കുകയും ചെയ്തു. സമരക്കാരിൽ നിന്നും ബ്രിട്ടീഷ്ക്കാർക്ക് പെണ്ണുങ്ങളെയും പ്രായം തികയാത്ത പെൺകുട്ടികളെയും ആൺ കുട്ടികളെയും രഹസ്യമായി

💬 Comments

View all comments