0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia]

Author : Hypatia Read All Parts 6464
എത്തിച്ച് കൊടുക്കുകയും ചെയ്തിരുന്നു എന്നും തെളിവുകളില്ലാത്ത സത്യങ്ങളാണ്. അവസാനം ഇന്ത്യൻ ജനതയുടെ ആത്മവിശ്വത്തിന് മുന്നിൽ അടിയറവ് പറഞ്ഞു ബ്രിട്ടീഷ്‌ക്കർ നാട് വിടുമ്പോൾ പുത്തൻപുരക്കൽ തറവാടിൻറെ ആസ്തി വളരെ വലുതായിരുന്നു. ജനങ്ങൾ തറവാടിന് നേരെ തിരിയാതിരിക്കാൻ സ്ഥാനമാനങ്ങൾ അനിവാര്യമാണെന്ന് മനസിലാക്കിയ രാജ വർമ്മ തമ്പുരാൻറെ മകൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുകയും ചെയ്തു. അത് വരെ ഉണ്ടായിരുന്ന ചീത്ത പേരുകളെല്ലാം പിന്നീടുള്ള കാലം കൊണ്ട് അവർ സ്വയം പണം കൊണ്ട് തേച്ചു മാച്ചു കളഞ്ഞു. പക്ഷെ സത്യങ്ങൾ ഇപ്പോഴും പൂർണമായും ഒഴിക്കികളായാൻ കഴിയാതെ പലരുടെയും മനസ്സിൽ നിന്ന് മനസ്സുകളിലേക്ക് രഹസ്യമായി പകർന്നു പോയി കൊണ്ടിരിക്കുന്നു. പുത്തൻപുരക്കലേ ഇന്നത്തെ കാരണവർ കുഞ്ഞുകുട്ടൻ വൈദ്യരാണ്. കുഞ്ഞുകുട്ടൻ വൈദ്യരുടെ ഇളയമകൻ കൃഷ്ണവർമ്മയുടെ ഒരേ ഒരു മകളാണ് ശ്വേത. അവൾക്ക് രണ്ടു വല്യച്ഛൻ മാരാണുള്ളത്, ദേവ രാജ വർമ്മയും രാജ രാജ വർമ്മയും. ദേവ രാജ വർമ്മയ്ക്കും രാജ രാജ വർമ്മയ്ക്കും ഒരേ ഒരു പെങ്ങളാണുള്ളത്, ശ്വേതയുടെ ഒരേ ഒരു അമ്മായി സീത ലക്ഷ്മി. ഈ പറഞ്ഞ വല്യച്ചന്മാരെയും അമ്മായിയെയുമാണ് ശ്വേതക്ക് പേടി. സ്വാഭിമാനത്തിനും ജനപ്രീതിക്കും വേണ്ടി എന്തും ചെയ്തിരുന്ന ആ പഴയ രാജ വർമ്മയുടെ അതെ സ്വാഭാവം തന്നെയാണ് ഇവർക്കും.
കാലം കുറെ മാറിയെങ്കിലും, കാലത്തിനനുസരിച്ചുള്ള എല്ലാ വൃത്തികേടുകളും പുത്തൻപുരക്കൽ തറവാട്ടിലുണ്ടെങ്കിലും, അതൊക്കെ വളരെ രഹസ്യമാണെന്ന ഒരു മിഥ്യാ ധാരണ അവർക്കുണ്ട്. പക്ഷെ, ഇതിൽ നിന്നൊക്കെ വ്യത്യസ്തനാണ് ശ്വേതയുടെ അച്ഛൻ കൃഷ്ണ വർമ്മ. മറ്റു രണ്ടു മൂത്ത സഹോദരന്മാർ പല തരം ബിസിനസ്സുകളും ചെയ്ത് പണം സമ്പാദിക്കുമ്പോൾ, അയാൾ പാടത്ത് കൃഷി ചെയ്തും

💬 Comments

View all comments