0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 5 [Hypatia]

Author : Hypatia Read All Parts 3323
നമുക്ക് ഒന്നൂടെ തീരുമാനക്കണം..നിനക്ക് വിഷമം ഒന്നും ഇല്ലാലോ ലേ.." "ഹേയ്.. നെവർ, നീ എൻറെ ബെസ്റ്റ് ഫ്രണ്ട് അല്ലേടാ... അല്ല ആരാ നിന്നെ ഇങ്ങനെ മയക്കിയെടുത്ത കക്ഷി.." "പേര് കിഷോർ.. കൊച്ചീന്ന... അമ്പലശേരി തറവാട്.. അച്ഛന്റെ പേര് പ്രതാപവർമ്മ..." "മ്മ്.. ഒക്കെ.. അല്ല ജോണിസാർ നാളെ ഗസ്റ്റ് ഹോസിലേക്ക് വരുന്നുണ്ട്, അങ്ങേരുടെ ചേച്ചിന്റെ മോളേം കൊണ്ട്.. നീ വരുന്നുണ്ടോ.." "അത് എന്ത് ചോദ്യ അർജു.. ഞാൻ വരാതെ പിന്നെ.. ഞാൻ ഏർളി മോർണിംഗ് 10 മണിക്ക് കോളേജിലുണ്ടാവും.." "അല്ല ഞാൻ കരുതി പുതിയ ചെക്കനെ ഒക്കെ കിട്ടിയപ്പോ... ഈ കാര്യത്തിലും മനസ്സ് മാറിയെന്ന്.." "ഏയ്.. അതെങ്ങനെ മാറോ.. ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ.." "ഹോ.. നിന്റെ വയ്യെന്ന് പഴഞ്ചൊല്ലും വരോ.. ശരി.. ഞാൻ പിന്നെ വിളിക്കാം.." "ഒകെടാ .." ശ്വേതാ ഫോൺ വെച്ചു. ഗീത മകളുടെ ഫോൺ സംസാരവും കേട്ട് കൊണ്ട് ആട്ടുകട്ടിലും ആട്ടിയിരിക്കുകയായിരുന്നു.
"ആരാ.. വിളിച്ചേ മോളെ...""എൻറെ ഫ്രണ്ടാണ്.. അർജുൻ...കാണാൻ വന്നിട്ട് എന്തായി എന്നറിയാൻ വിളിച്ചതാ.." "മ്മ്.. എന്താ ഇയ്യ്‌ ചോദിക്കാനുണ്ടെന്ന് പറഞ്ഞത്.." "അതൊക്കെ ചോദിക്കാം ഗീത കുട്ടി ഇപ്പൊ എൻറെ തല ഉഴിഞ്ഞ് താ.." ഗീതയുടെ മടിയിലേക്ക് തലവെച്ച് കിടന്നു. എന്നിട്ട് മൊബൈലിൽ കുത്തി കൊണ്ടിരുന്നു. ഗീത അവളുടെ തലമുടിയിൽ തലോടിക്കൊണ്ടിരിന്നു. ശ്വേതാ വാട്സാപ്പ് തുറന്നപ്പോ സേവ് ചെയ്യാത്ത നമ്പറിൽ നിന്നും ഒരു മെസേജ് വന്നുകിടക്കുന്നു. അവൾ അത് ഓപ്പൺ ചെയ്‌തു. ഡിപി കണ്ടപ്പോൾ അത് കിഷോർ ആണെന്ന് അവൾക്ക് മനസ്സിലായി. അവളുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. അവൾ ഒരു ഹായ് വിട്ടു.

💬 Comments

View all comments