0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 6 [Hypatia]

Author : Hypatia Read All Parts 2183
"ആയോ... ഒരു വൃത്തികേടും ഇല്ലാത്ത ശീലാവതി..." "നീ പോടാ..." എന്നും പറഞ്ഞ് ടീച്ചർ സോഫയിൽ നിന്നും എണീറ്റ് പോയി. കുറച്ച് നേരം അർജുൻ ടീവിയിൽ മുഴുകിയിരുന്നു. അല്പനേരം കഴിഞ്ഞാണ് നാരായണിയും അനിതടീച്ചറും അങ്ങോട്ട് വന്നത് "രാത്രി കഴിക്കാൻ എന്താ അർജു ഉണ്ടാകേണ്ടത്.." അനിതടീച്ചർ അവനെ നോക്കി ചോദിച്ചു. "രാത്രി നമുക്ക് പുറത്തൂന്ന് കഴിക്കാ ടീച്ചറെ.." "ഹോ... എന്ന പിന്നെ അങ്ങിനെയാവട്ടെ..." "നമുക്ക് ഒരു ഡ്രൈവിന് പോയാലോ...?" അർജുൻ അവരോട് ചോദിച്ചു. "ഒക്കെ.. ഞാൻ റെഡി.." അനിത ഉത്സാഹത്തോടെ പറഞ്ഞു. അനിതയും നാരായണിയും ഡ്രെസ്സുകൾ മാറ്റിയിറങ്ങി.
പടിഞ്ഞാർ സൂര്യൻ അസ്തമിച്ചിരിക്കുന്നു. കാർമേഘങ്ങൾ മൂടിയത് കാരണം അന്തരീക്ഷം കടുത്ത ഇരുട്ടിൽ മുങ്ങി കിടക്കുകയാണ്. തണുത്ത കാറ്റടിക്കുന്നുണ്ട്. പുൽ ചെടികളും മരങ്ങളും കാറ്റിന്റെ കയ്യിൽ കിടന്ന് തലയിട്ടടിക്കുന്നുണ്ട്. ആകാശം ഒരു മഴക്കുള്ള കൊളൊരുക്കുകയാണ്. അർജുന്റെ കാർ തിരക്കുപിടിച്ച റോഡിലൂടെ അനിതടീച്ചറേയും നാരായണിയേയും വഹിച്ച് കൊണ്ട് ഇഴഞ്ഞു നീങ്ങുകയാണ്. പ്രകൃതിയുടെ സ്പർശനങ്ങളറിയാൻ കാറിന്റെ ചില്ലുകൾ താഴ്ത്തി വെച്ചിരിക്കുന്നു. അകത്തേക്ക് ഇളം കാറ്റിന്റെ തലോടലുകൾ കടന്നു ചെന്നു. അത് അനിതയുടെ മനസ്സിനെ കൂടുതൽ മൃദുലമാക്കി. അവളുടെ മനസ്സ് ആലോചനകളിൽ പെട്ട് കാറ്റിനെ പോലെ പറന്നു നടക്കുകയാണ്. തന്റെ ജീവിതത്തിൽ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദമുണ്ട് മനസ്സിൽ. ആ ആഹ്ലാദങ്ങളിൽ പലപ്പോഴും മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നവൾക്ക് തോന്നി. ഓരോ നിമിഷവും താൻ ചെയ്ത കൊണ്ടിരിക്കുന്ന കാര്യങ്ങൾ അബോധത്തിലാണോ എന്നുപോലും അനിതടീച്ചർക്ക് തോന്നുന്നുണ്ട്. അർജുൻ ഡ്രൈവിന് പോകാമെന്ന് പറഞ്ഞപ്പോൾ ഒരു വിസമ്മതവുമില്ലാതെ ഇറങ്ങി വന്നത് എന്ത് ധൈര്യത്തിലാണ്. സോസൈറ്റിയിൽ പേരും പ്രശസ്തിയുമുള്ള ഒരു അഡ്വേക്കേറ്റിന്റെ ഭാര്യയാണ്,

💬 Comments

View all comments