0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 6 [Hypatia]

Author : Hypatia Read All Parts 2184
മാത്രവുമല്ല താൻ മറ്റുള്ളവർക്ക് മാതൃകയാവണ്ട ഒരു അദ്യാപികകൂടിയാണ്. ഇങ്ങനെ തുടങ്ങി അറ്റമില്ലാത്ത ചിന്തകളുടെ താഴ്ച്ചകളിലും കയറ്റങ്ങളിലും പെട്ട് അവളുടെ മനസ്സ് കിതച്ചു. അപ്പോയെക്കും അവര് സഞ്ചരിച്ചിരുന്ന കാർ തിരക്ക് പിടിച്ച മെയിൻ റോഡിൽ നിന്നും ഉൾവഴികളിലൂടെ സഞ്ചരിച്ച് തുടങ്ങിയിരിക്കുന്നു. അനിതടീച്ചർ പുറത്തേക്ക് നോക്കി, സ്ഥലമേതെന്ന് അവൾക്ക് മനസ്സിലായില്ല. രാത്രിയുടെ കൊഴുത്ത ഇരുട്ടിൽ കാഴ്ച്ചകളും ഇരുണ്ടിരുന്നത് കൊണ്ട് അവൾക് നിഴലുകൾ മാത്രമാണ് ദൃശ്യമായത്. കുറച്ച് നേരം നോക്കി നിന്നപ്പോൾ വളഞ്ഞു പുളഞ്ഞു പോകുന്ന ഒരു കാടിനുള്ളിലൂടെയാണ് പോകുന്നതെന്ന് അവൾക്ക് മനസ്സിലായി. എവിടേക്കാണ് അർജുൻ തന്നെ കൊണ്ട് പോകുന്നതെന്നറിഞ്ഞില്ലെങ്കിലും അവൾക്ക് ഭയമോ ആശങ്കയോ ഉള്ളിൽ തോന്നിയില്ല. അർജുനെ അവൾ അത്രയേറെ വിശ്വസിച്ചിരിക്കുന്നു. ഇപ്പോൾ വാഹനം ഒരു കയറ്റം കയറുകയാണ്. കാറിന്റെ ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ മുന്നിലെ റോഡിനു ഇരുവശവും വളർന്നു നിൽക്കുന്ന വന്മരങ്ങൾ കാണാം.അവ ഇരുട്ടിലേക്ക് തലപൂഴ്ത്തി നിൽക്കുകയാണെന്ന് അനിത ടീച്ചർക്ക് തോന്നി. വീതി കുറഞ്ഞ റോഡിലൂടെ കുറച്ച് ദൂരം പോയതിന് ശേഷം, ചിരൽ പാകിയ ഒരു ഇടവഴിയിലേക്ക് വണ്ടി കയറി. ആ വഴി മരങ്ങളും ചെടികളും മൂടി ഇരുട്ട് വിഴുങ്ങി കിടക്കുന്ന ഒരു ഗുഹയാണെന്ന് അവൾക്ക് തോന്നി. ഹെഡ് ലൈറ്റ് വെട്ടം മാത്രമായിരുന്നു അവളുടെ കണ്ണുകൾക്ക് നൽകിയ കാഴ്ച.
വണ്ടി നേരെ പോയി നിന്നത് ഒരു ചെറിയ വീടിന് മുന്നിലായിരുന്നു. വേലി കെട്ടി മുറ്റം മറച്ച ഒരു വീട്. വീടിന്റെ ഉമ്മറപ്പടിയിൽ ഒരു നിലവിളക്ക് കത്തി നിൽക്കുന്നുണ്ട്. നിലവിളക്കിന്റെ വെട്ടത്തിൽ പൂമുഖത്ത് ആരുടെയൊക്കെയോ നിഴലുകളനങ്ങുന്നത് അനിതടീച്ചർക്ക് കാണാമായിരുന്നു. വണ്ടി വേലിക്കടുത്ത് നിന്നപ്പോൾ അർജുൻ രണ്ടുതവണ ഹോണടിച്ചു. പൂമുഖത്ത് നിന്നും

💬 Comments

View all comments