0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 6 [Hypatia]

Author : Hypatia Read All Parts 3.1K
ഒരു കറുത്ത രൂപം ഇറങ്ങിവന്നു. അർജുനും കാറിൽ നിന്നും ഇറങ്ങി മുറ്റത്തേക്ക് നടന്നു. "സാറേ... എന്താ ഈ നേരത്ത്..." ആ കറുത്ത രൂപം ചോദിക്കുന്നത് ടീച്ചർ കേട്ടു. "ഒന്നുല്ല കുട്ടേട്ടാ... നാളെ എനിക്ക് കുറച്ച് ഗുസ്റ്റുണ്ട്.. നിങ്ങൾ റൂമുകൾ ക്ളീൻ ചെയ്തിട്ടിരുന്നില്ലേ.." "ആ ചെയ്തിട്ടുണ്ട് സാറേ... ടാങ്കിന്റെ പൈപ്പ് ആന ചവിട്ടി പൊട്ടിയിരുന്നു. അത് ഞാൻ മാറ്റിയിട്ടിട്ടുണ്ട്.." "മ്മ്... ചേച്ചിയില്ലേ...?" "ഓ.. ഉണ്ട്.. ഞാൻ വിളിക്കാം.." അതും പറഞ്ഞ് കുട്ടൻ അകത്തേക്ക് കയറി പോയി. അർജുൻ കാറിന്റെ ഡിക്കി തുറന്ന് ഒരു പൊതിയെടുത്ത് ഉമ്മറത്തേക്ക് കയറി. നിലവിളക്കിന്റെ അടുത്ത് കൂടെ അവൻ കവച്ച് വെച്ച് കടന്നപ്പോൾ നിലവിളക്ക് കേട്ടു. ഇത്തിരി വെട്ടത്തിൽ തിളങ്ങിയിരുന്ന അന്തരീക്ഷം അന്ധകാരത്തിലേക്ക് കുഴഞ്ഞു വീണു. കാറിലിരിക്കുന്ന അനിതടീച്ചരുടെ കണ്ണുകൾക്ക് ഇരുട്ട് പിടിക്കാൻ കുറച്ച് സമയമെടുത്തു. അല്പം കഴിഞ്ഞപ്പോൾ പൂമുഖത്ത് അനങ്ങുന്ന വെറും കറുത്ത രൂപങ്ങൾ മാത്രമായി അവളുടെ കാഴ്ച്ച. പക്ഷെ ശബ്ദങ്ങൾ വ്യക്തമായിരുന്നു. "എന്താ.. മോനെ.." ഒരു സ്ത്രീയുടെ ശബ്ദം അനിത കേട്ടു. "ചേച്ചി എന്റെ കൂടെ ഒന്ന് വന്നേ.. നാളെ ഗുസ്റ്റുണ്ട്.. " അവന്റെ കയ്യിലുള്ള പൊതി കുട്ടേട്ടൻ നീട്ടി കൊണ്ട് അർജുൻ പറഞ്ഞു. അത് ആ രാത്രി കുട്ടേട്ടൻ സേവിക്കാനുള്ള അമൃതായിരുന്നു. "മ്മ്... " അവളൊന്ന് മൂളി കൊണ്ട് അർജുന്റെ പിന്നാലെ ഇറങ്ങി വന്നു. അർജുൻ പിന്നിലെ ഡോർ തുറന്ന് കൊടുത്തു. വണ്ടി വീണ്ടും ചിരല് വീണ വഴിയിലൂടെ നിരങ്ങി നിരങ്ങി ഓടി കൊണ്ടിരുന്നു. ആരാണ് പിന്നിൽ കയറിയതെന്ന് അനിത ടീച്ചർക്ക് മനസ്സിലായില്ലെങ്കിലും വേലക്ക് നിൽക്കുന്ന ഏതോ സ്ത്രീയാണെന്ന് അവൾക്ക്

💬 Comments

View all comments