0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 6 [Hypatia]

Author : Hypatia Read All Parts 2186
മനസ്സിലായിരുന്നു. കൂടുതൽ മുന്നോട്ട് പോകുന്തോറും കാടിന്റെ ഇരുട്ടിൽ ഒരു സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടെന്ന് അനിതടീച്ചർ തിരിച്ചറിയുകയായിരുന്നു. വീണ്ടും
നിയന്ത്രിക്കാൻ പറ്റാത്ത ചിന്തകളുടെ കുടുക്കിലേക്ക് അവളുടെ മനസ്സ് വഴുതി വീണു. കാറിനകത്തെ സ്റ്റീരിയോയിൽ നിന്നും നേർത്ത ഇശലുകൾ ആ അന്തരീക്ഷത്തിനെ കൂടുതൽ അനുഭവ്യമാക്കിയിരുന്നു. എന്തോ അപകടം കണ്ടത് പോലെ അർജുൻ പെട്ടെന്ന് ബ്രൈക്കിൽ ചവിട്ടിയപ്പോഴാണ് ചിന്തയുടെ ആഴങ്ങളിൽ നിന്നും അനിതടീച്ചർ ഞെട്ടിയുണർന്നത്. ചിരലിലും കല്ലുകളിലും ഉരഞ്ഞു ഭീകര ശബ്ദമുണ്ടാക്കി കാർ നിന്നു. സീറ്റ് ബെൽറ്റ് ഇട്ടുണ്ടായിരുന്നെങ്കിലും പെട്ടെന്നുള്ള ചവിട്ടലിൽ അനിതയും പിന്നിൽ ഇരിക്കുന്ന നാരായണിയും കുട്ടേട്ടന്റെ വീട്ടിൽ നിന്നും കയറിയ ആ സ്ത്രീയും മുന്നിലേക്ക് ആഞ്ഞു. "ദേ.. നോക്ക്.." അർജുൻ ഹെഡ് ലൈറ്റിന്റെ വെട്ടത്തിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. അപ്പോഴാണ് അനിതടീച്ചർ മുന്നിലേക്ക് നോക്കിയത്. "ആന...." അനിതടീച്ചറുടെ കണ്ഠത്തിൽ നിന്നും ഒരു നേർത്ത ശബ്ദമുയർന്നു. കറുത്ത വലിയൊരു ഗജം തലയുയർത്തി വഴിയിൽ നിൽക്കുന്നു. ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ പേടിപ്പെടുത്തുന്ന ഒരു രൂപമായിരുന്നു അത്. അർജുൻ വണ്ടി പിന്നോട്ടെടുക്കാൻ തയ്യാറായി നിന്നു. ലൈറ്റ് അവൻ ഡിം ചയ്തു. അൽപ്പനേരം നിശ്ചലമായി നിന്നതിന് ശേഷം ആ ദന്തി വനത്തിന്റെ ഇരുട്ടിലേക്ക് പതിയെ ഇഴഞ്ഞു നീങ്ങി. അത് നീങ്ങിയപ്പോൾ ഒരു വലിയ ഇരുട്ട് മറനീക്കിയത് പോലെ അവർക്ക് തോന്നി. അർജുൻ ശ്രദ്ധിച്ച് വണ്ടി വീണ്ടും മുന്നിലേക്കെടുത്തു. കുറച്ച് ദൂരം സഞ്ചരിച്ചതിന് ശേഷം വണ്ടി നിർത്തി പുറത്തിറങ്ങിയ അനിതടീച്ചർക്ക് താൻ ഇത് വരെ കണ്ടിട്ടില്ലാത്ത മറ്റൊരു ഗ്രഹത്തിൽ വന്നിറങ്ങിയ ഒരു അനുഭവമായിരുന്നു. ചുറ്റും കൂറ്റാക്കൂരിരുട്ട്. മുന്നിൽ അകെ കാണാൻ കഴിയുന്നത്, ഓല കൊണ്ടും പുല്ലു കൊണ്ടും

💬 Comments

View all comments