0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 6 [Hypatia]

Author : Hypatia Read All Parts 2187
മേഞ്ഞ മേൽക്കൂരകളോട് കൂടിയ അഞ്ചാറ് മൺ കൂരകൾ, അവയുടെ ഇറയത്ത് കത്തുന്ന മഞ്ഞ വെളിച്ചം. ആ പ്രകാശത്തിന് ചുറ്റും പടർന്ന് കിടക്കുന്ന കോടയുടെ വെളുത്ത പുക. ശെരീരം തണുക്കുന്നുണ്ടായിരുന്നു. കൈകൾ രണ്ടും കൂട്ടി പിണഞ്ഞു അനിത ഒരു കൂരയുടെ ഇറയത്തേക്ക് കയറി. കൂടെ കയറിയ സ്ത്രീ ടീച്ചർക്ക് ആ കൂരയുടെ വാതിൽ തുറന്നു കൊടുത്തു. പുറത്തെ മൺ ചുമരിൽ ഉണ്ടായിരുന്ന സ്വിച്ചിൽ വിരലമർത്തിയപ്പോൾ ഉള്ളിൽ പ്രകാശം തെളിഞ്ഞു. ഉള്ളിലെ കാഴ്ച കണ്ട് അനിതടീച്ചർ ആശ്ചര്യപെട്ടുപോയി. മനോഹരമായ കിടപ്പുമുറി. കിടക്കയും കസേരകളും സോഫയും കാർട്ടനും ഒക്കെ കൊണ്ട് അലങ്കരിച്ചിരുന്ന ഒരു ആഡംബര ബെഡ് റൂമിന്റെ എല്ലാ ആഢ്യത്വവും വിളിച്ച് പറയുന്ന ഒരു കാഴ്ചയായിരുന്നു അത്. അവൾ അകത്തേക്ക് കയറി കിടക്കയിൽ ഇരുന്നു. നല്ല പതുപതുപ്പ്. വണ്ടിയൊതുക്കി അർജുൻ കോമ്പൗണ്ടിന്റെ ഗെയ്റ്റ് ചെന്നടച്ചു. ആനകൾ അകത്തേക്ക് കയറാതിരിക്കാൻ ചുറ്റും അതിരായി കെട്ടിയിരിക്കുന്ന ഇരുമ്പ് കമ്പികളിലേക്ക് വൈദ്യുതി കടത്തി വിടാനുള്ള സ്വിച്ചും അമർത്തിയതിന് ശേഷമാണ് അവൻ കൂരയിലേക്ക് കയറിയത്. "ചേച്ചി ഭക്ഷണം എന്തെങ്കിലും ഉണ്ടാകണം.. ഞങ്ങൾ കഴിച്ചില്ല.." "ആഹ്... നിങ്ങൾ ഇരിക്ക് ഞാൻ ഉണ്ടാക്കിയിട്ട് വിളിക്കാം.." എന്നും പറഞ്ഞ് ആ സ്ത്രീ മറ്റൊരു കൂരയിലേക്ക് പോയി. അർജുൻ അനിതടീച്ചറും നാരായണിയുമുള്ള കൂരയിലേക്കും കയറി.
"ആരാ ആ സ്ത്രീ.." റൂമിലേക് കയറി ചേർന്ന അർജുനോട് അനിതടീച്ചർ ചോദിച്ചു. "അത് ഈ വീടുകളും പരിസരവുമൊക്കെ നോക്കാനേൽപ്പിച്ച സ്ത്രീയാണ്.." "അത് എനിക്ക് മനസ്സിലായി... അവരുടെ പേരെന്താ.." "കണ്ണമ്മ..." "മ്മ്.." "സ്ഥലമെങ്ങനെയുണ്ട്... ടീച്ചർക്ക് ഇഷ്ട്ടായോ.." "മ്മ്... ഈ ഇരുട്ടും ശബ്ദവുമൊക്കെ കേട്ടിട്ട് ചെറിയ പേടിയുണ്ടെങ്കിലും സ്ഥലം കൊള്ളാം...

💬 Comments

View all comments