Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]
തടവിലാക്കപ്പെട്ടവളുടെ ഒരു നിസഹായത അവൾക്ക് ആ മുറിയിൽ അനുഭവപെട്ടു.
"ശ്രുതി ഉറങ്ങിയില്ലേ..." മറ്റേതോ ചിന്തയിൽ വിരാജിക്കുകയായിരുന്ന ശ്രുതി പെട്ടെന്ന് ലിസിയിൽ നിന്നും വന്ന ചോദ്യം കേട്ട് ഞെട്ടി.
ജനലിലൂടെ വരുന്ന വെളിച്ചത്തിൽ ചുമരിൽ തീർത്ത നിഴലുകളിൽ വിരലുകൾ കൊണ്ട് ചിത്രം വരയ്ക്കുകയായിരുന്ന അവളുടെ കരങ്ങൾ നിശ്ചലമായി ചുമരിൽ തന്നെ തങ്ങി നിന്നു. പിന്നീട് പതിയെ കിടക്കയിലേക്ക് അവ താണു.
"ശ്രുതി..." ലിസി പിന്നെയും വിളിച്ചു. ശ്രുതി മിണ്ടിയില്ല.
"ശ്രുതി...." ലിസി അവളെ കുലുക്കി കൊണ്ട് വിളിച്ചു.
"മ്മ്.. അവളൊന്ന് മൂളി...
"എന്തെ ഉറങ്ങിയില്ലേ..?"
"ഇ.. ഇല്ല.."
"എന്തെ... ഉറങ്ങാത്തെ..?"
"ഒന്നുല്ല... രാവിലെ ഉറങ്ങിയിട്ട് ഇപ്പൊ ഉറക്കം വരുന്നില്ല..." അല്പനേരത്തെ മൗനത്തിന് ശേഷം ശ്രുതി മറുപടി കൊടുത്തു.
"മ്മ്.. ഉറക്കം വരുന്നില്ലേൽ വാ... നമുക്ക് ബാൽക്കെണിയിൽ പോയി കുറച്ച് നേരമിരിക്കാം..." ലിസി കിടക്കയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. ശ്രുതി മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ലിസിയുടെ കൂടെ എഴുന്നേറ്റ് ചെന്നു.
ഹാളിൽ ചെന്നപ്പോൾ അനൂപും ജോയിയും കിടക്കുന്നുണ്ടായിരുന്നു. ജോയിയുടെ കൂർക്കം വലി ഒരു പഴയ മോട്ടർ ശബ്ദത്തിൽ ഉയർന്നും താഴ്ന്നും കേൾക്കാം. അത് കേട്ടപ്പോൾ ശ്രുതിക്ക് ചിരി വന്നു.
"ചിരിച്ച് അവരെ ഉണർത്തണ്ട...." ലിസി പതിയെ പറഞ്ഞു.
ശ്രുതി ലിസിയുടെ പിറകെ ബാൽകെണിയിലേക്ക് കയറി. ബാൽകെണിയിലേക്ക് കയറിയതും ലിസി ഹാളിലേക്കുള്ള വാതിൽ ചാരി.
പുറത്ത് പകലിലെയത്ര ചൂടില്ലെങ്കിലും ഇടക്കടിക്കുന്ന കാറ്റിൽ ചൂടും തണുപ്പും കലർന്ന ഒരു സുഖമുണ്ടെന്ന് ശ്രുതിക്ക് തോന്നി. നിശബ്ദമായ അന്തരീക്ഷത്തിൽ ദൂരെ കടലിരമ്പുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഇരുട്ടുവീണ് കിടക്കുന്ന പുറത്തെ കാഴ്ച്ചകളിൽ ഇടക്കിടെ കത്തി നിൽക്കുന്ന
💬 Comments
View all comments