Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]
"പറയടാ പുല്ലേ..?"
"ഓഫിസിലുണ്ട്..."
"നീ എങ്ങും പോകല്ലേ... ഞാൻ അങ്ങോട്ട് വരാം.."
അനൂപ് വീട് പൂട്ടി കാറെടുത്ത് നേരെ സിറ്റി കമ്മീഷ്ണറുടെ ഓഫീസ് ലക്ഷ്യമാക്കി വിട്ടു. കമ്മീഷണർ ജോസഫ് തടത്തിൽ IPS അനൂപിന്റെ സുഹൃത്താണ്. ഓഫിസിലെത്തുമ്പോൾ ജോസഫ് ആരുമയോ ഫോണിൽ സംസാരിക്കുകയായിരുന്നു. അനൂപിന്റെ ദൃതിയും പരുങ്ങലും കണ്ടപ്പോൾ വേഗം ഫോൺ സംസാരം നിർത്തി അനൂപിലേക്ക് തിരിഞ്ഞു.
"എന്താടാ... എന്താ പറ്റിയെ.." ജോസഫ് ആശ്ചര്യത്തോടെ ചോദിച്ചു.
"ഡാ.. അനിതയെ കാണാനില്ല.."
"ചുമ്മാ കളിക്കാതെ... നീ എന്താ ഈ പറയുന്നത് അവൾ എങ്ങോട്ടെങ്കിലും പോയതാവും.."
"ഹേയ് അല്ല.. ഞാൻ കുറച്ച് ദിവസായിട്ട് ചെന്നൈയിലായിരുന്നു.. വരുന്ന വഴിയാ... അവളുടെ ഫോൺ സ്വിച്ച് ഓഫാണ്... രണ്ടു ദിവസായിട്ട് കോളേജിൽ ചെന്നിട്ടില്ല.. അവളുടെ വീട്ടിലും വിളിച്ചു അവിടെയുമില്ല.. അമ്മക്ക് എന്നും അവൾ വിളിക്കുന്നതാണ്, 'അമ്മ പറഞ്ഞത് കുറച്ച് ദിവസായിട്ട് അവൾ വിളിച്ചിട്ടില്ലെന്നാണ്..." അനൂപ് പരിഭ്രമിച്ച് കൊണ്ടാണ് പറഞ്ഞത്.
"നീ വിഷമിക്കാതിരിക്ക് അനൂപേ... ദാ.. വെള്ളം കുടിക്ക്.." അനൂപിനെ നേരെ വെള്ളം നീട്ടി കൊണ്ട് ജോസഫ് പറഞ്ഞു.
"അനിതയുടെ നമ്പർ തന്നെ.." ജോസഫ് അനൂപിനോട് ചോദിച്ചു.
"95674258...." അനൂപ് മനസ്സിൽ നിന്നും നമ്പർ പറഞ്ഞു കൊടുത്തു.
ആ നമ്പർ ജോസഫ് സൈബർ സെല്ലിലെ ഉദ്യോഗസ്ഥൻ അയച്ച് കൊടുത്തു എന്നിട്ട് അയാളെ വിളിച്ചു.
"ഹലോ..."
"ആഹ്.. മുസ്തഫ.. ഞാൻ ഒരു നമ്പർ അയച്ചിട്ടുണ്ട്...അതിന്റെ പ്രസന്റ് ലൊക്കേഷൻ എവിടെ ആണെന്ന് നോക്കണം അർജന്റാണ്... ആഹ് പിന്നെ.. അതിലേക്ക് അവസാനമായി വന്നിട്ടിട്ടുള്ള കോളുകളുടെ ഡീറ്റയിൽസും വേണം... "
"ഒക്കെ സാർ..." ഫോൺ വെച്ചു.
"താൻ വിഷമിക്കാതിരിക്കേടോ... നമുക്ക് കണ്ടു പിടിക്കാം..."
💬 Comments
View all comments