0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]

Author : Hypatia Read All Parts 4058
അനൂപ്നോട് അങ്ങിനെ പറഞ്ഞു കൊണ്ട് ജോസഫ് കസേരയിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി. അനിതയെ കണ്ടത്തനുള്ള നിർദേശങ്ങൾ സഹപ്രവർത്തകർക്കും ട്രാഫിക്കിലേക്കും കൊടുത്തു. തിരിച്ച് കാബിനിലേക്ക് കയറുമ്പോഴാണ് മുസ്തഫയുടെ കോളുവന്നത്.. "ആഹ് മുസ്തഫ പറയു.." അനൂപ് ആകാംഷയോടെ ജോസഫിനെ നോക്കി. "സാറെ... ഫോൺ സ്വിച്ച് ഓഫായത് കൊണ്ട് പ്രസന്റ് ലൊക്കേഷൻ കാണിക്കുന്നില്ല... പിന്നെ കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ആനമല ഫോറെസ്റ്റിന്റെ അകത്തെ ടവർ നമ്പർ 313ലാണ് ലാസ്റ്റ് ലൊക്കേഷൻ കാണിക്കുന്നത്..." "അത് കാടിനകത്തല്ലേ.." "അതെ സാറെ... അതിലേക്ക് അവസാനം കോൾ വന്ന നമ്പറും ആ ലോകേഷനിലാണ് കാണിക്കുന്നത്... ആ നമ്പർ ഞാൻ വാട്സാപ്പ് ചെയ്തിട്ടുണ്ട്.. ആ നമ്പർ ഇത്തിരി പിശകാണ് സാർ.." "എന്താടോ...." "അത്... സാർ.. RJ ഗ്രൂപ്പിന്റെ ഡയറക്റ്റർ രവിമാമന്റെ മകൻ അർജുന്റെ പേരിലാണ്.." അത് കേട്ടപ്പോൾ ജോസഫ് ഒന്ന് ഞെട്ടി. "ശെരി.." ഫോൺ വെച്ചതും ജോസഫ് അനൂപിനെ ദയനീയമായി നോക്കി. "എന്താ..." അനൂപ് ആകാംഷയോടെ ചോദിച്ചു. തുടരും...

💬 Comments

View all comments