0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 8 [Hypatia]

Author : Hypatia Read All Parts 2063

തന്റെ സുഹൃത്ത് ജോസഫ് തടത്തിൽ ന്റെ ഓഫിസിൽ അയാളുടെ വാക്കുകൾക്കായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു അഡ്വേക്കറ്റ് അനൂപ്. അത്രയും സമയമായിട്ടും തന്റെ ഭാര്യയെ കുറിച്ച് ഒരു വിവരവുമില്ലാതെ വിഷമിച്ചിരുന്ന അയാൾ മറ്റെല്ലാം മറന്നിരുന്നു. ജോസഫിന്റെ മുഖത്തെ ദയനീയ ഭാവം അനൂപിനെ കൂടുതൽ സങ്കടത്തിലാഴ്ത്തി.

"ഡാ... നീ വിഷമിക്കാതെ നമുക്ക് അന്വേഷിക്കാം.." ജോസഫ് സമാധാനിപ്പിക്കുന്ന തരത്തിൽ പറഞ്ഞു. അനുപ് പ്രതീക്ഷയറ്റവനെ പോലെ ജോസഫിന് മുന്നിൽ തലതാഴ്ത്തിയിരുന്നു. അത് കണ്ട ജോസഫ് തന്റെ കസേരയിൽ നിന്നും എഴുന്നേറ്റ് അനൂപിന്റെ അടുത്ത് ചെന്നു.

"ഡാ.. നീ വിഷമിക്കാതെ നമുക്ക് അവളെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കാം... അവൾ ഇവിടെ അടുത്ത് എവിടെങ്കിൽ തന്നെ കാണും... ഫോൺ ഓഫായത് കൊണ്ടാവും കിട്ടാത്തത്.."

"അല്ലടാ.. രണ്ടു ദിവസായിട്ട് അവൾ കോളേജിൽ ചെന്നിട്ടില്ല... അവളുടെ അമ്മയെ എന്നും വിളിക്കുന്നതാണ് രണ്ടു ദിവസായിട്ട് അതും ഇല്ല.." അയാൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

"ഹോ ശെരി.. നീ ഇങ്ങനെ നെഗറ്റീവ് അടിക്കാതെ... യാത്ര കഴിഞ്ഞ് വന്നതല്ലേ.. വീട്ടിൽ ചെന്ന് ഫ്രഷായി ഒന്ന് റെസ്റ്റ് എടുക്ക്.."
അനൂപ് കസേരയിൽ നിന്നും എഴുന്നേറ്റു മുറിക്ക് പുറത്തിറങ്ങി.

"താങ്ക്സ് ജോസഫ്..." ഒട്ടും ആത്മാർത്ഥതയില്ലാതെയും നിരാശയോടെയും അനൂപ് ജോസഫിന് നേരെ കൈ നീട്ടി. ജോസഫ് അവന്റെ തോളിൽ തട്ടി യാത്രയാക്കി.

അനൂപ് നേരെ പോയത് വീട്ടിലേക്ക് തന്നെയായിരുന്നു. മുറ്റത്ത് നിർത്തിയ കാറിൽ നിന്നും ഇറങ്ങാനൊരുങ്ങുമ്പോഴാണ് കാറിലിരുന്ന തന്റെ ഫോൺ റിങ് ചെയ്തത്. അയാൾ ഫോൺ കയ്യിലെടുത്തു. പരിചയമില്ലാത്ത നമ്പർ ആയതിനാൽ ഒട്ടും ഉത്സാഹമില്ലാതെയാണ് ഫോൺ എടുത്തത്.

"ഹലോ..."

"അനുപേട്ട ഞാനാണ് ബീന മിസ്സ്.."

"ആഹ പറ മിസ്സെ

💬 Comments

View all comments