Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 8 [Hypatia]
..ഇത് ഏതാ നമ്പർ "
" അമ്മെന്റെ നമ്പറാണ്...അനിത ടീച്ചർ വന്നോ..?"
"ഇല്ല... ഞാൻ പോലീസിൽ പരാതി കൊടുത്തിട്ട് വരാണ്.." അനൂപ് ഒട്ടും ഉന്മേഷമില്ലാതെ പറഞ്ഞു.
"അനുപേട്ട എനിക്ക് ഒരു കാര്യം പറയാനുണ്ട് .. എപ്പോഴാ ഒന്ന് കാണാൻ പറ്റ്വ..."
"ഞാൻ കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് വരാം ബീന..."
"അത് വേണ്ട അനുപേട്ട... കുറച്ച് സീരിയസ് കാര്യമാണ്. ഇവിടെ 'അമ്മ ഉള്ളത് കൊണ്ട് പറ്റില്ല.."
"എന്ന നീ ഇങ്ങോട്ട് വരുന്നോ... അല്ലെങ്കിൽ പുറത്ത് എവിടേലും ആവാം.."
"ഞാൻ അങ്ങോട്ട് വരാം... "
"ഒരു പതിനഞ്ച് മിനുട്ട് കഴിഞ്ഞ് വന്നാൽ മതി എനിക്ക് ഒന്ന് ഫ്രഷാവണം.."
"ഒകെ.."
കോൾ കട്ട് ചെയ്തത് മുതൽ ബീന മിസ്സിന് എന്തായിരിക്കും തന്നോട് പറയാനുള്ളത് എന്ന് ആലോചിച്ചു. ഹസ്ബന്റ്‌മായി 'ഇടക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുള്ള ബിനാമിസ്സിന്റെ ഡൈവോഴ്സ് കേസിന് വല്ലതുമായിരിക്കോ', അതോ ഇനി 'അനിതയെ കുറിച്ച് വല്ലതുമാണോ... അവര് അടുത്ത കൂട്ടുകാരികളാണല്ലോ..' ആലോചനക്ക് ഒരു ഉത്തരവും കിട്ടാതെ അയാൾ അകത്തേക്ക് കയറി. അപ്പോഴും ആ കറുത്ത വസ്ത്രങ്ങൾ കസേരയിൽ തന്നെയുണ്ടായിരുന്നു. അവ അയാളെ പല്ലിളിച്ച് കാണിക്കുന്നതായി തോന്നി.
കുളി കഴിഞ്ഞ് ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോഴായിരുന്നു വീണ്ടും ഫോൺ അടിച്ചത്. ഡിസ്‌പ്ലെയിൽ 'ലിസി' എന്ന് കണ്ടപ്പോൾ അനൂപിന് ഏറെ സന്തോഷം തോന്നി. അവൻ ഫോൺ എടുത്തു.
"ഡാ.. കാമുക.." ഫോൺ എടുത്ത ഉടനെ ലിസിയുടെ ലാസ്യം കലർന്ന ശബ്ദം അവന്റെ കത്തിലേക്കെത്തി.
"ഹലോ.." തന്റെ എല്ലാ സങ്കടങ്ങളും ഉൾകൊള്ളുന്നതായിരുന്നു ആ 'ഹലോ'
"എന്ത് പറ്റിയെടാ.." അനൂപിന്റെ ശബ്ദത്തിലെ ഇടർച്ച മനസിലാക്കിയിട്ടെന്നോണം ആകുലതയോടെ ലിസി ചോദിച്ചു.
അനൂപ്
💬 Comments
View all comments