0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 9 [Hypatia]

Author : Hypatia Read All Parts 1652

ഇറങ്ങിയപ്പോഴാണ് വരാന്തയിൽ ജോണി സാറും ഫാമിലിയും നിൽക്കുന്നത് കണ്ടത്. അവരെ കണ്ടപ്പോൾ ടീച്ചർ അർജുൻ പിന്നിലേക്ക് മാറി.

"ആഹ്.. അർജുൻ നിങ്ങൾ എങ്ങോട്ട് പോകുന്നു..." അർജുനെ കണ്ടപ്പോൾ ജോണി സാർ അവരുടെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു.

"സാറെ ശിൽപയുടെ അമ്മയ്ക്ക് ഒരു കിഡ്‌നി ഡോണറെ കിട്ടിയിട്ടുണ്ട്. അതൊന്ന് പോയി അന്വേഷിക്കണം.."

"ഇതിനിടക്ക് അർജുൻ സേവന പരിപാടികളും കൂടെ ഉണ്ടല്ലേ..." ജെനി ഒരു ചിരിയോടെ പറഞ്ഞു.

"എല്ലാം വേണല്ലോ ചേച്ചി.." അർജുൻ ഒരു ചിരിയോടെ തിരിച്ച് പറഞ്ഞു.

"എന്താ അനിത മിസ്സ് ഒളിച്ച് നിൽക്കുന്നത്..." അർജുൻ പിന്നിൽ നിൽക്കുന്ന അനിതയെ നോക്കി ജോണി സാർ ചോദിച്ചു.

"നിങ്ങളെ ഫേസ് ചെയ്യാൻ ടീച്ചർക്ക് വല്ലാത്ത നാണം " അര്ജുന് ടീച്ചറെ മുന്നിലേക്ക് പിടിച്ച് നിർത്തികൊണ്ട് പറഞ്ഞു.

"ടീച്ചറെ ഞാൻ ജെനി... ജോണിസാറിന്റെ സിസ്റ്ററാണ്... ഒരു പ്രൈവറ്റ് ബാങ്കിലെ മാനേജരാണ്.." ജെനി അനിതടീച്ചർക്ക് നേരെ കൈ നീട്ടി കൊണ്ട് സ്വയം പരിചയപ്പെടുത്തി. വല്ലാത്തോരു നാണത്തോടെയും അപമാനിക്കപെട്ടവളുടെ ചിരിയോടെയും ടീച്ചർ കൈ നീട്ടി.

"ഹായ്.."

ജെനി ടീച്ചറുടെ ചമ്മൽ മാറ്റാനായി അവളോട് ചാരി കൈ പിടിച്ച് തന്നെ നിന്നു.

"ഹായ്.. മിസ്സ് ഞാൻ അനിഖ... എല്ലാരും അനൂന്ന് വിളിക്കും.."

"ഹായ്.." ലജ്ജയോടെ ടീച്ചർ അണുവിനും കൈ നീട്ടി.

"എന്റെ മോളാ..." ജെനി പറഞ്ഞു.

"എന്ന ഞങ്ങൾ ഇറങ്ങട്ടെ വന്നിട്ടി വിശദമായി പരിചയപ്പെടാം.."

"ഒകെ.." ജോണി സാറിന് കൈ കൊടുത്ത് അവർ കാറിലേക്ക് നടന്നു.

അർജുനും ടീച്ചറും കാറെടുത്ത് പുറത്തേക്ക് പോകുന്നത് വരെ ജോണിസാറും ജെനിയും കൂടെ അനുവും ആ വരാന്തയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

💬 Comments

View all comments