Chapter Title : ഈയാം പാറ്റകള്‍ 2
ഞാൻ അറിഞ്ഞില്ല ...മിസ്സെദ് കാൾ കണ്ടാരുന്നു ..ഞാനൊന്നു തിരിച്ചു വിളിക്കട്ടെ "
ഷീല പെട്ടന്ന് മുകളിലേക്ക് പോയി
ഷീല മുകളിൽ ചെന്ന് മൊബൈൽ എടുത്തു നോക്കിയപ്പോൾ പിന്നെ ജോമോൻ വിളിച്ചിട്ടില്ല . അവൾ തിരികെ വിളിച്ചു . എടുക്കുന്നില്ല ...തിരക്കായിരിക്കും .
മൊബൈൽ തിരികെ വെക്കാൻ തുടങ്ങുമ്പോഴാണ് വാട്സ് ആപ് മെസ്സേജ് ന്റെ നോട്ടിഫിക്കേഷൻ കണ്ടത് . ദീപ ...അവൾ നമ്പർ സേവ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു ..ഒന്ന് രണ്ടു സ്മൈലി മാത്രം കണ്ണും ചെവിയും വായും ഒക്കെ മൂടി ഇരിക്കുന്ന കുരങ്ങന്റെ സ്മൈലി
ഷീല ' സോറി " എന്ന് മെസ്സേജ് ചെയ്തു . എന്നിട്ടു അടുക്കളയിലേക്കു ചെന്ന് പണികൾ തീർക്കാൻ തുടങ്ങി . കാപ്പി ഒക്കെ റെഡിയാക്കിയപ്പോഴേക്കും കുട്ടികൾ വന്നു . അവരെ ഭക്ഷണം കഴിപ്പിച്ചു . ഹോം വർക് ഒക്കെ ചെയ്തു ടീവി ഓണാക്കി കൊടുത്തിട്ട് അവൾ ചായയും എടുത്തു താഴേക്ക് പോയി
മൈക്കിൾ എന്തോ ചിന്തിച്ചു മേലോട്ട് കണ്ണും നട്ടു കിടക്കുകയാണ്.
" പപ്പാ ...ഇതെന്ത് കിടപ്പാ ...ഞാൻ വന്നത് കൂടി അറിഞ്ഞില്ല ......എന്താ ഇന്ന് ടീവി ഒന്നും വെക്കാത്തെ ?"
അവൾ ഭിത്തിയിലെ ടീവി ഓണാക്കി . ഇപ്പോഴും തന്നെ അത് ഓൺ ആണ് സാധാരണ .
" ഓ !൧ ഒരു മൂഡില്ല മോളെ ..പിള്ളേര് വന്നോ ?'
" ഹമ് വന്നു ......അവർക്കു ടീവി ഓണാക്കി കൊടുത്തിട്ടാ വന്നേ ..ഞാൻ പോയിട്ട് അത്താഴം ആയി വരാം ....പപ്പക്ക് എന്താ വൈകിട്ട് വേണ്ടേ ?"
" ഒന്നും വേണ്ട മോളെ
💬 Comments
View all comments